കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ മനോഹരമായ ഒരു ചിത്രമാണ് 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' എന്ന് നാച്ചുറല്‍ സ്റ്റാര്‍ നാനി. കുട്ടികള്‍ക്കായി ഇത്രയും രസകരമായ സിനിമകള്‍ വളരെ അപൂര്‍വമായാണ് ലഭിക്കുന്നതെന്നും താരം പറഞ്ഞു.
'നിങ്ങളുടെ കുട്ടികളെയും കൂട്ടി പോയി ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ കാണൂ. ജുന്നുവിന് ഈ ചിത്രം ഇന്നലെ കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. കുട്ടികള്‍ക്കായി ഇത്രയും രസകരമായ സിനിമകള്‍ വളരെ അപൂര്‍വമായാണ് ലഭിക്കുന്നത്. ഫഹദും സാറയും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കാലഭൈരവ ഒരുക്കിയ സംഗീതവും, പ്രത്യേകിച്ച് അവസാനത്തെ ഗാനവും ഏറെ ഇഷ്ടപ്പെട്ടു. ??എസ് എസ് കാര്‍ത്തികേയ, നിങ്ങള്‍ ഏറെ ആത്മാര്‍ത്ഥതയോടെയും ആവേശത്തോടെയും നിര്‍മ്മിച്ച ഈ ചിത്രം അത് വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഇത്തരത്തിലുള്ള പുതുമയുള്ളതും വ്യത്യസ്തവുമായ കഥകള്‍ ഇനിയും നിങ്ങള്‍ ഞങ്ങള്‍ക്കായി കൊണ്ടുവരട്ടെയെന്ന് ആശംസിക്കുന്നു.'' കേരളത്തിലും ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്ക്ക മീഡിയ വര്‍ക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴില്‍ ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാര്‍ത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഭാവന റിലീസാണ് 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
ഫഹദ് ഫാസില്‍ തന്റെ പതിവ് അഭിനയശൈലിയില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസായത്. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്മെന്റ് നിര്‍വഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റര്‍. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീണ്‍ ആന്റണി എഡിറ്റിംഗും നിര്‍വഹിക്കുന്നു.സുധന് കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിര്‍വഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാര്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായും, രാഹുല്‍ ഷാലി ലൈന്‍ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രവര്‍ത്തിക്കുന്നു.പി.ആര്.ഓ : പ്രതീഷ് ശേഖര്‍.
Content Highlights: 'Natural Star' Nani has praised the film Don't Trouble the Trouble. The actor remarked that it is very rare to come across such entertaining movies made for children.