എനിക്കിനി ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ കഴിയില്ല, കൊത്തയുടെ പരാജയം കരിയറിനെ ബാധിച്ചു', ഐശ്വര്യ ലക്ഷ്മി

‘ബാക്ക്‌ലാഷ് അതിഭീകരമായിരുന്നു’; കിങ് ഓഫ് കൊത്തയ്ക്ക് ശേഷമുള്ള അനുഭവം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

ഏറെ പ്രതീക്ഷയോടെ വന്‍ ഹൈപ്പില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെതായി 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രത്തിനുമേല്‍ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നതെങ്കിലും ചിത്രം തിയേറ്ററില്‍ വലിയ പരാജയമായി മാറുകയായിരുന്നു. ‘കിങ് ഓഫ് കൊത്ത’യുടെ പരാജയത്തിന് പിന്നാലെയുണ്ടായ ട്രോളുകളും വിമർശനങ്ങളും തന്റെ കരിയറിനെ ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി. വലിയ പ്രതീക്ഷകളോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാൽ സിനിമ പ്രതീക്ഷിച്ച വിജയം നേടാതെ പോയതോടെ അതിന്റെ പ്രത്യാഘാതം തനിക്കും നേരിടേണ്ടി വന്നതായി താരം പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'2023 ല്‍ കിങ് ഓഫ് കൊത്ത റിലീസ് ചെയ്തതിന് ശേഷം, 2024 എന്റെ കരിയറിനെ അത് ബാധിച്ചിരുന്നു. അത്രയധികം ഹൈപ്പോടെ വന്ന സിനിമയായിരുന്നു അത്. എന്റെ അറിവില്‍ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം മലയാളം ഇന്റസ്ട്രിയില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ പേടിയായതുപോലെയായി.

കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ഒരുപാട് ട്രോളുകളൊക്കെ വന്നിരുന്നു. എനിക്ക് മാത്രമല്ല, ദുല്‍ഖറിനും ടീമിന്റെ മൊത്തം ക്രൂവിനും അത്തരം ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. എന്റെ അഭിനയത്തെയും ഡയലോഗ് ഡെലിവറിയെയും എല്ലാം ട്രോള്‍ ചെയ്തു. പക്ഷേ പലപ്പോഴും അവര്‍ പറയുന്നത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.

ചിത്രത്തില്‍ ഞാന്‍ ദുല്‍ഖറിനെ രാജുവേട്ട എന്ന് വിളിക്കുന്നത് പറഞ്ഞുകൊണ്ടാണ് പലരും കളിയാക്കിയത്. ഹലോ മമ്മിയുടെ ഷൂട്ടിങ് സമയത്ത് ഒരു എഡി എന്നെ അത് വിളിച്ച് കളിയാക്കിയത് എനിക്ക് വലിയ വേദനയുണ്ടാക്കി. അതുപോലെ പലതും. അതിന് ശേഷം ദുല്‍ഖറിനൊപ്പം എനിക്കൊരു ആഡ് ഷൂട്ട് വന്നിരുന്നു, പക്ഷേ അവരോട് ഞാന്‍ പറഞ്ഞു- ബാക്ക്ക്ലാഷ് അതിഭീകരമാണ്, നിങ്ങള്‍ക്കത് പണിയാവും എന്ന്. എനിക്ക് തോന്നുന്നില്ല, ഇനി എനിക്ക് ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന്. അത്തരം ട്രോളുകള്‍ എന്നെ അത്രയധികം ബാധിച്ചിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlights: The official teaser of Ahmed Kabir’s upcoming film Many Many Happy Returns has been released. The teaser offers audiences an early glimpse into the film and has generated interest among Malayalam cinema fans.

To advertise here,contact us