ആഷിഖ് ഉസ്മാന് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി, ചിത്രം ഡിസംബര്‍ 24ന് തീയറ്ററുകളില്‍ എത്തും. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുക. ഒരിടവേളയ്ക്ക് ശേഷം പൊലീസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ആവേശത്തിലും തുടരും കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റേയും പ്രതീക്ഷയിലും ആവേശത്തിലും ആണ് പ്രേക്ഷകര്‍.
ലൗലജന്‍ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇന്‍സ്പക്റ്ററുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ ഫേവറേറ്റ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പ്രൊഡ്യൂസര്‍ ആഷിഖ് ഉസ്മാന് ആണ് പാക്കപ്പ് ആയ വിവരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത് ലൊക്കേഷനില്‍ നിന്നുമുള്ള ഏതാനും ചില സ്റ്റില്ലുകളും പുറത്തുവിട്ടിട്ടുണ്ട്. ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഉത്സവപറമ്പിലെ ഫൈറ്റ് കാണുമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കൊച്ചി, മൂവാറ്റുപുഴ, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍, വലിയ ബഡ്ജറ്റില്‍ വലിയ ക്യാന്‍വാസില്‍ ആണ് ചിത്രം എത്തുന്നത്.
തുടരും എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം, തരുണ്‍മൂര്‍ത്തി മോഹന്‍ലാല്‍ കോംമ്പോ ഒന്നിക്കുമ്പോള്‍ സിനിമ പ്രേമികളുടെ പ്രതീക്ഷകള്‍ വാനോളം ആണ്, ഒപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ, ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ആദ്യ മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്
ലാലു അലക്സ്, മനോജ് കെ. ജയന്, ജഗദീഷ്, ഇര്‍ഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവന്, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ, തുടരും ഉള്‍പ്പെടെ ലാലേട്ടന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു.
എഡിറ്റിങ് ഷെഫീഖ് വി ബി, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ദാസ്, കോസ്റ്റും മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മന്‍ വള്ളിക്കുന്ന്, ആക്ഷന്‍ കൊറിയോഗ്രാഫി സ്റ്റണ്ട് സില്‍വ, മേക്കപ്പ് റോണെക്സ് സേവിയര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മിറാഷ് ഖാന്, ഫിനാന്‍സ് കണ്ട്രോളര് ശിവകുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സ കെ എസ്തപ്പാന്, വിഎഫ്എക്സ് ഡിജി ബ്രിക്സ്, വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ്. സ്റ്റില്‍സ് അമല്‍ സി സത്താര്‍, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിര്‍ഒ സീതാലക്ഷ്മി.
Content Highlights: Filming has wrapped up for the Mohanlal-Tarun Moorthy movie Athimanoharam. This film marks the collaboration between Tarun Moorthy and Mohanlal following the movie Thudarum.