പൃഥ്വിരാജ്, മോഹന്‍ലാല്‍, ടോവിനോ എന്നിവരുടെ മാസ്സ് പഞ്ചുമായി 'ഖലീഫ' യുടെ സക്‌സസ് ടീസര്‍

ബോക്‌സ് ഓഫീസില്‍ 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നു

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ഖലീഫ' ബോക്‌സ് ഓഫീസില്‍ 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നു. ചിത്രത്തിന്റെ സക്‌സസ് പ്രോമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, ടോവിനോ തോമസ് എന്നിവരുടെ കഥാപാത്രങ്ങളെയും പുതിയ ടീസറില്‍ കാണാം. ഈ വര്‍ഷത്തെ ഓണം റിലീസായി എത്തിയ ഖലീഫ വ്യാജ പ്രചരണങ്ങളെ പിന്തള്ളി മികച്ച പിന്തുണ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്. ഫാമിലി - ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ എന്ന നിലവില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുന്ന ചിത്രം ബുക്കിങ്ങില്‍ ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനം റിലീസ് ദിവസം തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. പൃഥ്വിരാജിന്റെ മാസ്സും ആക്ഷനും പഞ്ച് ഡയലോഗും ജേക്‌സ് ബിജോയിയുടെ കിടിലന്‍ സംഗീത സംവിധാനവും ഖലീഫയുടെ ഹൈലൈറ്റ്സാണ്. പൃഥ്വിരാജിന്റെ വ്യത്യസ്ത ലുക്കും മോഹന്‍ലാല്‍, സൗബിന്‍ ഷഹീര്‍, ടോവിനോ തോമസ് എന്നിവരുടെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്.

കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ആഘോഷമാക്കാനായി ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ സിനിമ തന്നെയാണ് വൈശാഖ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ആക്ഷന്‍ പരിവേഷത്തോടൊപ്പം വൈശാഖിന്റെ ട്രേഡ്മാര്‍ക്ക് മാസ്സ് പാക്കേജ് സംവിധാനവും ചേര്‍ന്നതോടെ സിനിമ ബോക്‌സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ജോമോന്‍.ടി.ജോണിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിറ്റിങ്ങും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാര്‍, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. മാളവിക ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, രഞ്ജി പണിക്കര്‍, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ഷൈന്‍ വര്‍ഗീസ്, ആനന്ദ് മന്മഥന്‍, ഡോണ്‍ മൈക്കിള്‍, മോഹിനി, കൈറാ വാസുദേവന്‍, മാസ്റ്റര്‍ നഫാഷ്, സുരേഷ് ഒബ്റോയ്, മോഹന്‍ ശര്‍മ്മ, സുധീര്‍ കരമന, നിസ്താര്‍ സേട്ട്, ജെയിംസ് ഏലിയ, ജോണ്‍ വിജയ്, മെര്‍ലെറ്റ് ആന്‍ തോമസ് തുടങ്ങിയ വന്‍താരനിരയും ഖലീഫയിലുണ്ട്.

ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിംഗ്: ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, ആക്ഷന്‍: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, ചേതന്‍ ഡിസൂസ, കോ ഡയറക്ടര്‍: സുരേഷ് ദിവാകര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷൈന്‍ വര്‍ഗീസ്, കോസ്റ്റ്യൂംസ്: മഷര്‍ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക്: ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ്: പ്രശാന്ത് നായര്‍ (3ഡിഎസ്), പ്രൊമോഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്: വിപിന്‍ കുമാര്‍ പൊഫാറ്റിയോ, സ്റ്റില്‍സ്: സിനത് സേവ്യര്‍.

Content Highlights: The 'Khalifa' success teaser features high-impact moments from Prithviraj, Mohanlal, and Tovino. The film has secured a spot on the hit list by grossing over ₹40 crore at the box office.

To advertise here,contact us