'വിശ്വനാഥ് ആൻഡ് സൺസ്' കഥ കേട്ട് ജ്യോതിക നൽകിയ നിർദ്ദേശം; റിലീസിന് ശേഷം തുറന്നുപറയുമെന്ന് വെങ്കി അറ്റ്ലൂരി

'ജ്യോതികയുടെ അഭിപ്രായങ്ങൾ തിരക്കഥയ്ക്ക് വലിയ സഹായമായി, സിനിമയുടെ ആദ്യ പകുതി നടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു'

സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രാമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. 'വിശ്വനാഥ് ആൻഡ് സൺസ്' മികകാത്ത ചിത്രമായിരിക്കും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ താൻ ഒരുപാട് പേരോട് സ്ക്രിപ്റ്റ് സംസാരിച്ചിരുന്നെങ്കിലും നടി ജ്യോതിക നൽകിയ അഭിപ്രായങ്ങൾ സിനിമയ്ക്ക് സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ വെങ്കി അറ്റ്ലൂരി.

'വിശ്വനാഥ് ആൻഡ് സൺസിന്റെ കഥ ജ്യോതിക മാമിനോട് വിവരിക്കുകയുണ്ടായി. അവർക്ക് സിനിമയിലെ വിഷയം വളരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് സിനിമയുടെ ആദ്യ പകുതി. സിനിമയ്ക്കായി അവർ ചില നിർദ്ദേശങ്ങളും നൽകി. പലരോടും ഞാൻ ഈ തിരക്കഥ വിവരിച്ചിട്ടുണ്ടെങ്കിലും, ജ്യോതിക മാമിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ വളരെ സഹായകമായിരുന്നു. അവർ നിർദ്ദേശിച്ച മാറ്റം എന്താണെന്ന് സിനിമ റിലീസ് ചെയ്തതിനു ശേഷം ഞാൻ വെളിപ്പെടുത്താം,' വെങ്കി അറ്റ്ലൂരി പറഞ്ഞു.

#VenkiAtluri: "One of the important narrations of #VishwanathAndSons was to #Jyothika mam. She Loved the subject & was happy especially the First half. Jyothika mam given few suggestions for the film. I narrated the script to many, but the feedback i got from Jyothika mam was… pic.twitter.com/2tzcUOAhqY

ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ 'പട്ടാമ്പൂച്ചി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിന്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ ഗാനത്തിന്റെ ഹൈലൈറ്റ്.

ജീത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്.

Content Highlights: Director Venky Atluri shared that Jyothika thoroughly enjoyed the story of Viswanath and Sons, especially its first half, and offered valuable suggestions that helped refine the screenplay. While acknowledging the impact of her feedback, Atluri said he will reveal the exact change she recommended only after the film is released.

To advertise here,contact us