തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു ഉഷ ഹസീന. കുറച്ചു കാലമായി സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. പിന്നീട് സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ഒരു പാട്ട് വൈറലായതിനെ തുടര്‍ന്ന് വീണ്ടും പ്രേക്ഷകര്‍ ഉഷ ഹസീന എന്ന നടിയെ കുറിച്ച് അന്വേഷിക്കുകയും, താരം എവിടെയാണ് എന്തു ചെയ്യുകയാണെന്നൊക്കെ അറിയാനുള്ള ത്വര കാണിച്ചിരുന്നു. ഇപ്പോഴിതാ ആ പാട്ട് പാടിയതിനെ കുറിച്ചും അത് വൈറലായപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും വ്യക്തമാക്കുകയാണ് താരം. റിപ്പോര്‍ട്ടര്‍ ഫിലീംസിന് നല്കിയ അഭിമുഖത്തിലാണ് ഉഷ ഹസീന മനസ് തുറന്നത്.
'ഞങ്ങള്‍ ഇടയ്ക്ക് ആലപ്പുഴ ബീച്ചില്‍ പോകാറുണ്ട്. അങ്ങനെ പോയപ്പോള്‍, അന്ന് വീട്ടില്‍ നിന്ന ഡ്രസിന്റെ മുകളില്‍ എനിക്ക് ധരിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട പറുദയുമെടുത്തിട്ടാണ് ഞാന്‍ പോകുന്നത്. പാടണമെന്ന് ഉദ്ദേശിച്ച് പോയതല്ല. അവിടെ വന്ന ആരോ ഹസീന പാടണമെന്ന് പറഞ്ഞപ്പോള്‍ പാടിയതാണ്. സാധാരണ അവിടെ നിന്നാണ് പാടാറ്. അന്ന് അവിടെ കണ്ട ഒരു കസേരയില്‍ ഇരുന്നാണ് പാടിയത്. ഇത് വീഡിയോ എടുത്തതോ വൈറലായതോ ഒന്നും ഞാനറിഞ്ഞില്ല. ഇന്‍സ്റ്റയില്‍ ആരോ ഇട്ടതാണ്. പക്ഷെ കണ്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി.
പക്ഷെ കമന്റുകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. അമ്മ അസോസിയേഷനെ ആള്ക്കാര് വഴക്കു പറയുന്നു, മമ്മൂക്കയെയും മോഹന്‍ലാലിനെയും വഴക്കു പറയുന്നു. ഇവരെ സഹായിച്ചൂടെ എന്നൊക്കെ ചോദിച്ചാണ് കമന്റുകള്‍ വരുന്നത്. പലരും എന്നെ കോണ്ടാക്ട് ചെയ്തു. എന്താ അവസ്ഥ, ജീവിതം ബുദ്ധിമുട്ടാണോ എന്നൊക്കെ ചോദിച്ചാണ് എല്ലാവരും വിളിച്ചത്. അവിടെ പോയിരുന്ന് പാടേണ്ട ആവശ്യമെന്താണെന്നൊക്കെ ചോദിച്ചിട്ടുണ്ടായിരുന്നു'
അതേസമയം, താന്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിന്ന കാലത്ത് തനിക്ക് വന്ന പല അവസരങ്ങള്‍ കുറയ്ക്കാന്‍ മമ്മൂട്ടി കാരണമായിട്ടുണ്ടെന്നും ഉഷ ഹസീന റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് തുറന്നു പറഞ്ഞു.
'മമ്മൂട്ടി സിനിമയില്‍ എന്റെ അവസരങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായെന്ന് പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷെ, എന്നോട് പലരും പറഞ്ഞിരുന്നു. അതിന്റെ പേരില്‍ മമ്മൂട്ടിയുടെ ഫാന്‍സ്കാരില്‍ നിന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബറാക്രമണം ഞാന്‍ നേരിട്ടിരുന്നു. അവര്‍ മനസിലാക്കേണ്ടത് ഞാന്‍ പറയുന്നതല്ല ഇത്. എന്നോട് പലരും പറഞ്ഞ കാര്യം ഞാന്‍ തുറന്നു പറഞ്ഞു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു, അതും ഞാന്‍ തുറന്നു പറഞ്ഞിരുന്നു.
Content Highlights: Usha Haseena speaks about the song that went viral on social media. After the song went viral, everyone criticized Mohanlal and Mammootty.