ആ പരാജയം എന്നെ തളർത്തി, അതുവരെ വിജയങ്ങളുടെ പരമ്പര ആയിരുന്നു എനിക്ക്: വരുൺ ധവാൻ

'ആ സിനിമയ്ക്കായി ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്തതിനാൽ എനിക്ക് ആ പരാജയത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല'

വരുൺ ധവാൻ, ആലി ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിഷേക് വർമൻ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് കലങ്ക്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി സഹകരിച്ച് കരൺ ജോഹർ, ഹിരൂ യാഷ് ജോഹർ, അപൂർവ മേത്ത എന്നിവർ ധർമ്മ പ്രൊഡക്ഷൻസും സാജിദ് നാദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റും ചേർന്നായിരുന്നു സിനിമ നിർമിച്ചത്. എന്നാൽ മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് വരുൺ ധവാൻ.

'എന്റെ ആദ്യ പരാജയം എന്നെ വല്ലാതെ ഉലച്ചു. അതുവരെ വിജയങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ആ സിനിമയ്ക്കായി ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്തതിനാൽ എനിക്ക് ആ പരാജയത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല', വരുണിന്റെ വാക്കുകൾ. ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, സോനാക്ഷി സിൻഹ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ വരുണിന്റെയും ആലിയ ഭട്ടിന്റെയും പ്രകടനത്തിനും മ്യൂസിക്കിനും കയ്യടികൾ ലഭിച്ചെങ്കിലും തിരക്കഥ വിമർശനത്തിന് ഇരയായി.

ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ' ആണ് ഇനി പുറത്തിറങ്ങാനുള്ള വരുൺ ചിത്രം. ജൂൺ അഞ്ചിന് സിനിമ പുറത്തിറങ്ങും. പൂജ ഹെഗ്‌ഡെ, മൃണാൾ താക്കൂർ എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ. വരുൺ ധവാന്റെ അച്ഛൻ ഡേവിഡ് ധവാൻ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഡേവിഡ് ധവാനും വരുൺ ധവാനും ഒരുമിച്ചുള്ള നാലാമത്തെ ചിത്രമാണിത്. ചങ്കി പാണ്ഡെ, ജിമ്മി ഷെർഗിൽ, മൗനി റോയ്, രാജേഷ് കുമാർ, അലി അസ്ഗർ, രാകേഷ് ബേദി എന്നിവരും ചിത്രത്തിലുണ്ട്. ടിപ്സ് ഫിലിംസ് ആണ് നിർമ്മാണം. ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് നടത്തിയ ബോർഡർ 2-വിനുശേഷം എത്തുന്ന വരുൺ ധവാൻ ചിത്രം കൂടിയാണ് ഇത്. ബോർഡർ 2-വിൽ കേണൽ ഹോഷിയാർ സിംഗ് ദഹിയ എന്ന കഥാപാത്രത്തെയാണ് വരുൺ അവതരിപ്പിച്ചത്. സണ്ണി ഡിയോൾ, ദിൽജിത് ദോസാഞ്ജു, അഹാൻ ഷെട്ടി എന്നിവരും മറ്റു പ്രധാന വേഷത്തിൽ എത്തിയ ബോർഡർ 2 ആഗോളതലത്തിൽ 463 കോടി നേടി.

Content Highlights: Actor Varun Dhawan reflected on a difficult phase in his career, admitting that a particular film's failure left him shaken. He noted that he had enjoyed a consistent run of successful projects until then, making the setback especially challenging to handle.

To advertise here,contact us