മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 യെ അപമാനിക്കുന്ന തരത്തില്‍ തന്റെ ആരാധകരുടേതെന്ന് അവകാശപ്പെടുന്ന വ്യാജ പേജില്‍ വന്ന പോസ്റ്റിനെതിരെ കഴിഞ്ഞ ദിവസം പെപ്പെ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. അത് കണ്ടപ്പോള്‍ തനിക്ക് വളരെ വിഷമം തോന്നി എന്നും ശരിക്കും ഫാൻസ് ക്ലബ് അങ്ങനെ ചെയ്താൽ എല്ലാത്തിന്റേയും കാല് താന്‍ തല്ലിയൊടിക്കും എന്നും പെപ്പെ പറഞ്ഞു. വണ്‍ ടു ടോക്സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
'അത് കണ്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. നമ്മള് ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന, ചെറുപ്പം മുതല്‍ സിനിമകള്‍ കണ്ടിട്ടുള്ള, ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരാളപ്പെറ്റി എന്റെ ഫോട്ടോ വെച്ച് ഫേക്ക് പേജില്‍ മോശമായി എഴുതിയിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ ദൃശ്യം 3യെക്കുറിച്ചാണ് മോശമായി എഴുതിയിരിക്കുന്നത്. കണ്ടപ്പോള്‍ എനിക്ക് വിഷമമായി. വിവരമുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ?.
ഫാന്‍സ് ക്ലബ് അങ്ങനെ ചെയ്തുവെന്നാണ് പറയുന്നത്. ശരിക്കും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാത്തിന്റേയും കാല് ഞാന്‍ തല്ലിയൊടിക്കും. വിവരമുള്ള ആരും ചെയ്യില്ല. എനിക്ക് ആദ്യം വിഷമമായി. പിന്നെ ദേഷ്യം വന്നു. പിന്നീട് ലാലേട്ടന് ഫാന്‍സുമായി ബന്ധപ്പെട്ടു. അവര്‍ക്കും സത്യം മനസിലായി. ചെക്ക് ചെയ്തപ്പോള്‍ അങ്ങനൊരു പേജ് തന്നെ ഇല്ല. ആരോ മനപ്പൂര്‍വ്വം ചെയ്യുന്നതാണ്.
തലയ്ക്ക് ബോധമില്ലാത്ത ആരോ ചെയ്യുന്നതാണ്. എന്തിനാണ് ഇങ്ങനൊക്കെ ചെയ്യുന്നത്. ഞാന്‍ ലാലേട്ടനെക്കുറിച്ച് അങ്ങനെ പറഞ്ഞുവെന്ന രീതിയിലാണ് പുറത്തേക്ക് വാര്‍ത്ത വരിക. ഒരിക്കലും സംഭവിക്കാത്ത കാര്യം ഞാന്‍ ചെയ്തുവെന്ന് വരികയാണ്. ഇതുപോലെ എന്തൊക്കയോ കറങ്ങി നടക്കുന്നുണ്ട്. എന്തിനാണ് ഒരു സിനിമ ഇറങ്ങുമ്പോള്‍ ഇങ്ങനൊക്കെ ചെയ്യുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായകള്‍ വന്ന് ആടുകളെ പിടിച്ച് തിന്നുന്ന പരിപാടിയാണ്.
ലാലേട്ടന് ഫാന്‍സ് മാത്രമല്ല സാധാരണ പ്രേക്ഷകര്‍ പോലും നമ്മുടെ സിനിമയ്ക്കെതിരെ തിരിയും. ഓ അവന് അങ്ങനെ പറഞ്ഞോ എന്നാകും ചിന്തിക്കുക. എനിക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. അതിലും നല്ലത് നേരെ മുന്നില്‍ വന്ന് പറഞ്ഞൂടേ? ഒറിജിനല്‍ പ്രൊഫൈലിന് നിന്നും ചെയ്തൂടേ? എന്തിനാണ് ഒളിച്ചിരുന്നത് ചെയ്യുന്നത്. സിനിമ ഇന്‍ഡസ്ട്രിയ്ക്ക് തന്നെ മോശമാണിത്', പെപ്പെയുടെ വാക്കുകൾ.
അതേസമയം ആഗോള ബോക്സ് ഓഫീലില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ആഗോള തലത്തിൽ നിന്ന് ആദ്യ ദിനം കാട്ടാളൻ നേടിയത് 9.02 കോടിയാണ്. കേരളത്തിൽ നിന്ന് 3.91 കോടിയും ഇന്ത്യയിൽ നിന്നും 3.47 കോടിയുമാണ് കാട്ടാളൻ നേടിയിരിക്കുന്നത്. കാട്ടാളൻ തിയേറ്റർ തൂക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അഡ്വാൻസ് ബുക്കിങ്ങിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആയിരുന്നു ലഭിച്ചിരുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്.
Content Highlights:Actor Antony Varghese Pepe reacted emotionally to a post concerning Mohanlal, stating that he was upset after seeing it. The actor strongly defended Mohanlal and emphasized the respect he holds for the Malayalam cinema icon, sparking discussions among fans online.