അതിമനോഹരം ആക്ഷൻ സിനിമയല്ല, തുടരും ആയി താരതമ്യം ചെയ്യരുത്: തരുൺ മൂർത്തി

ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി'യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. 'അതിമനോഹരം' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. 'തുടരും' സിനിമ പോലെ 'അതിമനോഹര'ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിന് തരുൺ മൂർത്തി നൽകിയ മറുപടി ആണ് ചർച്ചയാകുന്നത്.

തുടരും സിനിമയേക്കാൾ ആക്ഷൻ രംഗങ്ങൾ അതിമനോഹരത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെയില്ലെങ്കിൽ ആ പ്രതീക്ഷ ഇല്ലാതാക്കാൻ അണിയറ പ്രവർത്തർ ശ്രമിക്കണം എന്നുമാണ് ആരാധകന്റെ വാക്കുകൾ. 'ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു. തുടരും പോലെ ഒരു സിനിമ അല്ലാത്തതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. അതുകൊണ്ട് താരതമ്യങ്ങൾ ഒഴിവാക്കുക', എന്നായിരുന്നു തരുൺ മൂർത്തി നൽകിയ മറുപടി. സിനിമയുടെ ഴോണറിനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് 'പൊലീസ് പ്രൊസീജ്യർ + ഫാമിലി ഡ്രാമ എന്നായിരുന്നു തരുണിന്റെ മറുപടി. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്.

Content Highlights: Filmmaker Tharun Moorthy stated that his upcoming project Athimanoharam should not be compared with Thudarum, emphasizing that it belongs to a completely different genre and narrative style rather than being an action entertainer.

To advertise here,contact us