'വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു?'; തഗ്ഗ് മറുപടിയുമായി മമ്മൂക്ക; വൈറലായി വീഡിയോ

തന്റെ പുതിയ സിനിമയായ പേട്രിയറ്റിന്റെ പ്രൊമോഷനായി തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു മമ്മൂട്ടി

ഇക്കഴിഞ്ഞ 23 നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പൂർത്തിയായത്. വിജയ്‌യുടെ തമിഴക വെട്രി കഴകം ഇത്തവണ തമിഴ്‌നാട്ടിൽ തരംഗം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. ഇപ്പോഴിതാ ചെന്നൈയിൽ എത്തിയ മമ്മൂട്ടിയോട് മാധ്യമപ്രവർത്തകർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യവും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

'വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു?' എന്ന ചോദ്യത്തിനോട് 'ഒന്നുമേ തെരിയാത്' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.തന്റെ പുതിയ സിനിമയായ പേട്രിയറ്റിന്റെ പ്രൊമോഷനായി തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു മമ്മൂട്ടി. മെയ് ഒന്നിനാണ് പേട്രിയറ്റ് പുറത്തിറങ്ങുന്നത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.

ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Haha 🤣 Epic reaction by @mammukka pic.twitter.com/0kym9tp3SA

ഒരു പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആക്ഷനും ഡ്രാമയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാകും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കിടിലൻ ഫൈറ്റുകളും ട്രെയ്‌ലർ ഉറപ്പ് നൽകുന്നു. ഒപ്പം ഫഹദ് ഫാസിലിനും കുഞ്ചാക്കോ ബോബനും നയൻതാരയ്ക്കും ശക്തമായ വേഷം തന്നെ സിനിമയിൽ ഉണ്ടാകുമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.

Content Highlights: mammootty's thug reply to a question related to vijay's political entry goes viral

To advertise here,contact us