ഞാന്‍ നല്ല അസ്സലായിട്ട് പ്രണയിക്കും, പക്ഷേ ഒറ്റ പ്രശ്‌നമേയുള്ളൂ…; മനസുതുറന്ന് ശ്രുതി ഹാസൻ

'ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് എന്റെ വിശ്വാസം'

തന്റെ പ്രണയസങ്കല്പങ്ങളെക്കുറിച്ച് മനസുതുറന്ന് നടി ശ്രുതി ഹാസൻ. തനിക്ക് ലോങ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ എന്നും ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് തന്റെ വിശ്വാസം എന്നും നടി പറഞ്ഞു. പ്രണയിക്കുകയാണെങ്കില്‍ ഇനിയൊരു തെലുങ്ക് ആളെ പ്രണയിക്കാം എന്നും ശ്രുതി ഹാസൻ തമാശരൂപേണ പറയുന്നുണ്ട്.

'ഞാന്‍ പ്രണയിക്കുമ്പോള്‍ നല്ല അസ്സലായിട്ട് പ്രണയിക്കും, നൂറ് ശതമാനം ആത്മാര്‍ത്ഥമായി പ്രണയിക്കും, എന്റെ പങ്കാളിയെ നല്ല രീതിയില്‍ പരിഗണിക്കുകയും പരിപാലിക്കുകയുമൊക്കെ ചെയ്യും. ആദ്യം ആള്‍ക്ക് വിളമ്പിക്കൊടുത്തിട്ടൊക്കെ മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ. അത്രയധികം ശ്രദ്ധ ചെലുത്തും. പക്ഷേ ഒറ്റ പ്രശ്‌നമേയുള്ളൂ, എനിക്ക് ലോങ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് എന്റെ വിശ്വാസം. ആള് ഡേറ്റിങിന് പോകാം എന്ന് പറയുമ്പോള്‍ ഞാന്‍ ഷൂട്ടിങിന്റെയോ, റെക്കോര്‍ഡിങിന്റെയും തിരക്കിലായിരിക്കും. അത് കഴിഞ്ഞ് അല്പം സ്വസ്തമായി എന്റെ മി ടൈം ആസ്വദിക്കുമ്പോള്‍ ഡേറ്റിങിന് പോകാന്‍ പറ്റില്ല, അതുകൊണ്ടാണ് ലോങ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ എനിക്ക് പറ്റൂ എന്ന് പറയുന്നത്', ശ്രുതി ഹാസന്റെ വാക്കുകൾ.

പ്രണയിക്കുകയാണെങ്കില്‍ ഇനിയൊരു തെലുങ്ക് ആളെ പ്രണയിക്കാം എന്നാണ് ശ്രുതി ചിന്തിക്കുന്നത്. തനിക്ക് തെലുങ്ക് ഭാഷ കൂടുതല്‍ നന്നാക്കാന്‍ സാധിക്കുമെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. ലോകേഷ് കനകരാജ് ചിത്രം കൂലി ആണ് അവസാനമായി പുറത്തുവന്ന ശ്രുതി ഹാസൻ ചിത്രം. സിനിമ തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ വന്നിരുന്നു.ആഗോള ബോക്സ് ഓഫീസിൽ ചിത്രം 500 കോടി നേടിയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

Content Highlights: Shruthi haasan talks about her relationship and love life

To advertise here,contact us