പുതിയ റിലീസ് തീയതിയുമായി പ്രദീപ് രംഗനാഥൻ ചിത്രം 'LIK'; ഇനിയും ഡേറ്റ് മാറ്റുമോ എന്ന് ആരാധകർ

ഈ ചിത്രത്തിലൂടെയും പ്രദീപ് അടുത്ത 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്

ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി മൂന്ന് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. വിഘ്‌നേശ് ശിവൻ ഒരുക്കുന്ന ലവ് ഇൻഷുറൻസ് കമ്പനി ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ഡിസംബറിൽ പുറത്തുറങ്ങാനുള്ള സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ലവ് ഇൻഷുറൻസ് കമ്പനിയുടെ പുതിയ റിലീസ് ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കൾ.

ചിത്രം ഏപ്രിൽ മൂന്നിന് പുറത്തിറങ്ങും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെയും പ്രദീപ് അടുത്ത 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഫ്യൂച്ചറിൽ സെറ്റ് ചെയ്ത ഒരു റൊമാന്റിക് കഥയാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗംഭീര വിഷ്വൽസാകും സിനിമയുടേതെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. അനിരുദ്ധിന്റെ മ്യൂസിക് ആണ് ടീസറിലെ മറ്റൊരു പ്രധാന ആകർഷണം. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

It’s going to be a Good Friday ⭐️ 3.4.2026#LIKFromApril3 #LIK #LoveInsuranceKompanyAn @anirudhofficial musical 🎵 A #Wikki original @pradeeponelife #VigneshShivan @anirudhofficial @IamKrithiShetty@iam_SJSuryah #RaviVarman @iYogiBabu @Gourayy @PradeepERagav… pic.twitter.com/iNrAoyZxX3

നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ദീമാ' എന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്‌നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

Content Highlights: Pradeep ranganadhan film LIK release date out now

To advertise here,contact us