ഹോർമോണൽ ഷിഫ്റ്റ് വന്നു, പാർട്ടികൾ കുറച്ചു, വേദന കുറേയുണ്ട്;നാൽപതുകളിലെ ബുദ്ധിമുട്ടികളെക്കുറിച്ച് രഞ്ജിനി

'ആൾക്കാരെ കൊല്ലാൻ തോന്നും, ചിലർക്ക് ഡിപ്രഷൻ വരും. ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടാണ്. എനിക്ക് നേരത്തെ തന്നെ ജോയിന്റ്സ് വളരെ മോശമാണ്'

പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്‌ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. തന്റെ നാല്പതുകളെക്കുറിച്ച് പറയുകയാണ് രഞ്ജിനി ഇപ്പോൾ. ഗായകരായ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രായമാകുന്നതിനനുസരിച്ച് ഒരു സ്ത്രീയുടെ ശരീരത്തിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്. മുപ്പതുകൾ കടന്ന് 40-കളിലേക്ക് എത്തുമ്പോൾ വലിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമെന്ന് രഞ്ജിനി പറയുന്നു.

'മുപ്പതൊക്കെ എന്തൊരു ചെറുപ്പമാണെന്നോ. 43 എത്തുമ്പോൾ നല്ല രസമായിരിക്കും. എനിക്ക് ആകെയുള്ള പ്രശ്നം കുറച്ച് ഫിസിക്കൽ പെയിൻ ആണ്. 38-40 ആകുമ്പോൾ ഒരു ഹോർമോണൽ ഷിഫ്റ്റ് വരും. ആൾക്കാരെ കൊല്ലാൻ തോന്നും, ചിലർക്ക് ഡിപ്രഷൻ വരും. ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടാണ്. എനിക്ക് നേരത്തെ തന്നെ ജോയിന്റ്സ് വളരെ മോശമാണ്. ആ വേദന കുറേയുണ്ട്. നാൽ‌പതാകുമ്പോൾ റിക്കവറി സമയം കൂടുതലാണ്.

ഞാൻ ഒരുപാട് പാർട്ടി ചെയ്യുന്ന ആളാണ്. അതൊക്കെ കൺ‌ട്രോൾ ചെയ്യണം. ഉറക്കം പ്രധാനമാകും. നേരത്തെ എന്തും കഴിക്കാമായിരുന്നു. ഇപ്പോൾ എന്ത് കഴിക്കുന്നു എന്നതിൽ ശ്രദ്ധ കൊടുക്കണം. പെരിമെനോപോസിലക്ക് ക‌ടക്കുന്ന ഘട്ടം. അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ പിരീയഡ്സ് നിൽക്കുന്ന സമയം. അവിടെയാണ് ഞാൻ. ചൂട് കൂടും. ബീച്ചിൽ പോകാൻ ഇഷ്ടമുള്ളയാളായിരുന്നു ഞാൻ. എന്നാലിപ്പോൾ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് പോകാറുള്ളത്,' രഞ്ജിനി ഹരിദാസ് പറഞ്ഞു.

Content Highlights: TV presenter Ranjini Haridas has spoken candidly about the difficulties she faces in her 40s, reflecting on personal, professional, and emotional aspects of this phase of life.

To advertise here,contact us