പതിനെട്ടാം വയസിൽ‌ വിവാഹനിശ്ചയം പത്തൊമ്പത്തിൽ കല്യാണം, വിവാഹം കഴിച്ചത് ജോത്സ്യൻ കാരണം; അമൃത സുരേഷ്

'വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നില്ല, പക്ഷെ ഒരു പങ്കാളി വേണമെന്ന് ആ​ഗ്രഹമുണ്ട്, ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ട്'

മലയാളികൾക്ക് സുപരിചിതരാണ് ഗായികയാണ് അമൃത സുരേഷ്. അമൃതയുടെ ആദ്യ വിവാഹം നടൻ ബാലയുമൊത്തായിരുന്നു. പത്തൊമ്പത് വയസിലാണ് അമൃത വിവാഹിതയാകുന്നത്. ഈ വിവാഹവും വേർപിരിയലുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതിനെക്കുറിച്ചും ആ ബന്ധത്തിൽ നിന്ന് നേരിട്ട അനുഭവങ്ങളും തുറന്ന് പറയുകയാണ് അമൃത. ഇപ്പോൾ വിവാഹത്തിനോട് താല്പര്യം ഇല്ലെന്നും അമൃത പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'നേരത്തെ വിവാഹം കഴിച്ചതുകൊണ്ട് ഉണ്ടായ ഒരു ​ഗുണം എന്റെ മകൾ ഇപ്പോൾ ടീനേജറാണ് എന്നതാണ്. അവൾ‌ എന്റെയും അഭിയുടേയും ഫ്രണ്ടിനെപ്പോലെയാണ്. ബോംബെയിൽ നിന്ന് എന്നെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചിരുന്നു.അത് അറിഞ്ഞതും അഭി ചോദിച്ചത് മതിയായില്ലേ എന്നാണ്. പ്രപ്പോസലിന്റെ കാര്യം പാപ്പുവിനോട് പറഞ്ഞപ്പോൾ മമ്മി പോയി ട്രൈ ചെയ്തിട്ട് തിരിച്ച് വാ എന്നായിരുന്നു അവളുടെ മറുപടി. വിവാഹം കഴിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. പക്ഷെ ഒരു പങ്കാളി വേണമെന്ന് ആ​ഗ്രഹമുണ്ട്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കല്യാണം എന്ന ഐഡിയ എനിക്ക് അക്സപ്റ്റ് ചെയ്യാൻ പറ്റാത്തത്.

പതിനെട്ട് വയസിൽ‌ വിവാഹനിശ്ചയം കഴിഞ്ഞു. പത്തൊമ്പതാം വയസിൽ വിവാഹവും. ആ പ്രായത്തിൽ വിവാഹം കഴി‍ച്ചത് ജോത്സ്യൻ കാരണമാണ്. ആ പ്രായത്തിൽ എന്റെ വിവാഹം നടക്കണമെന്ന് ജാതകത്തിൽ ഉണ്ടായിരുന്നുവത്രെ. വിവാഹം എന്ന തീരുമാനത്തിലേക്ക് ഞാൻ ആ പ്രായത്തിൽ എത്തിയതിന് ചില കാരണങ്ങളുണ്ട്. ആശ്രമവും മറ്റും ചുറ്റിപറ്റി വളരെ ഒതുക്കമുള്ള ജീവിതമായിരുന്നു എന്റേത്. ഐഡിയ സ്റ്റാർ സിങറിൽ വന്നശേഷമാണ് കൂടുതൽ ആളുകളെ കണ്ടതും പരിചയപ്പെട്ടതും എക്സ്പ്ലോർ ചെയ്ത് തുടങ്ങിയതും. അതുകൊണ്ട് തന്നെ ആരെങ്കിലും ചെറുതായി സ്നേഹം കാണിച്ചാൽ പോലും അതിൽ വീണുപോകും. ലവ് ബോംബിങ് എന്റെ പ്രണയത്തിന്റെ കാര്യത്തിൽ വലിയൊരു ഫാക്ടറായിരുന്നു.

ഞാൻ സം​ഗീതത്തെ സ്നേഹിക്കുന്ന ആളായതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയും കരിയറുമായി കൂട്ടിച്ചേർത്തും ഒരുപാട് പ്രോമിസുകൾ ആ ലവ് ബോംബിങിനൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല എന്റെ കുടുംബത്തിനോട് തുടക്കത്തിൽ‌ ഒരുപാട് സ്നേഹം കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു. അതൊല്ലാം കൂടിയായപ്പോൾ‌ ഞാൻ അയാളെ പ്രണയിച്ച് പോയി. വിവാഹം എന്റെ വലിയ ആ​ഗ്രഹമായിരുന്നു. ഒരുപാട് സ്നേഹം കിട്ടിയപ്പോൾ ഒരുപാട് സ്വപ്നങ്ങളും ഞാൻ കണ്ടു,' അമൃത പറഞ്ഞു.

Content Highlights: Singer Amrita Suresh has opened up about the emotional trauma she experienced during her first marriage. In a candid interaction, the singer spoke about the difficult phase she went through, revealing that the experience deeply affected her mental health and personal life.

To advertise here,contact us