'ലയൺ കിംഗ്' കണ്ട് ഞാൻ കരഞ്ഞു, തിരിഞ്ഞ് നോക്കുമ്പോൾ കണ്ടത് വാപ്പിച്ചിയും കരയുന്നു: ദുൽഖർ സൽമാൻ

'ഞാൻ നിർമിച്ച ഒരു സിനിമ പരാജയപ്പെട്ടപ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്'

ലയൺ കിംഗ് കണ്ടിട്ട് താനും വാപ്പിച്ചിയും കരഞ്ഞിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ. ആണുങ്ങൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച് കരയാൻ പാടില്ല. ഇതിൽ തങ്ങളുടെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് ദുൽഖർ. ഹോണസ്റ്റ് ടൗൺഹാൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'ഞാൻ നിർമിച്ച ഒരു സിനിമ പരാജയപ്പെട്ടപ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്. 'ലയൺ കിംഗ്' കണ്ടിട്ട് ഞാൻ വാപ്പിച്ചിയും കരഞ്ഞിട്ടുണ്ട്. മുഫാസ മരിക്കുന്ന സമയത്ത് ഞാൻ കരഞ്ഞു. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ വാപ്പിച്ചി പറയുന്നതാണ് കണ്ടത്', നടന്റെ വാക്കുകൾ. ജോൺ ഫാവ്രിയോ സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങിയ സിനിമയാണ് 'ലയൺ കിംഗ്'. മികച്ച പ്രതികരണം നേടിയ സിനിമ വലിയ കളക്ഷനാണ് ബോക്സ് ഓഫീസിലിൽ നിന്നും നേടിയത്.

കാന്ത ആണ് ഇപ്പോൾ തിയേറ്ററിൽ എത്തിയ ദുൽഖർ ചിത്രം. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. വലിയ പ്രേക്ഷക - നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും മികച്ച തുടക്കം ലഭിച്ച ചിത്രം സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കാലങ്ങൾ കഴിഞ്ഞാലും ക്ലാസിക് ആയി നിൽക്കാൻ പോകുന്ന ഒരു സിനിമാ വിസ്മയമാണ് "കാന്ത" എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നും, ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഇതിലൂടെ അദ്ദേഹത്തെ തേടിയെത്താൻ സാധ്യതയുണ്ടെന്നും നിരൂപകരും സിനിമാ പ്രേമികളും മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

Content Highlights: Me and my father cried watching lion king says dulquer

To advertise here,contact us