ജപ്പാനിൽ ഇത് കത്തും; ജാപ്പനീസിൽ റിലീസിന് ഒരുങ്ങി ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ

മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മലൈക്കോട്ടൈ വാലിബൻ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ക്ലാസ്സിക് ചിത്രം മലൈക്കോട്ടൈ വാലിബൻ ജാപ്പനീസിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 17ന് ജപ്പാനിൽ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ലിജോ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബൻ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.

ഒടിടിയിൽ റിലീസ് ആയതിന് ശേഷം ചിത്രത്തിനെ പുകഴ്ത്തി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. ഇതൊരു ക്ലാസ്സിക് ചിത്രമാണ്, റാങ്ങ്യ സമയം തെറ്റി പോയി, വളരെ മികച്ചതാക്കാമായിരുന്നു, എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണാൻ ഇടയായത്. ചിത്രത്തിന് അമിത പ്രതീക്ഷ കൂടി പോയതാണ് മികച്ച സ്വീകാര്യത ചിത്രത്തിന് ലഭിക്കാതെ പോയതെന്ന് നിർമാതാവ് പറഞ്ഞിരുന്നു. രണ്ടാം ഭാഗം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ഫാന്റസി ത്രില്ലർ ഴോണറിലാണ് മലൈക്കോട്ട വാലിബന് ഒരുക്കിയിരിക്കുന്നത്. 'നായകൻ', 'ആമേൻ' തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്ക്കര്ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്മ, സുചിത്ര നായര്, മനോജ് മോസസ് തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളായുണ്ട്.

Content Highlights: Lijo Jose Pellissery all set to release malaikottai valiban in japan

To advertise here,contact us