രണ്ട് മികച്ച സിനിമകൾ പുനീത് രാജ്‌കുമാറിനൊപ്പം ചെയ്യാൻ സാധിച്ചു, ഒരു അതുല്യ പ്രതിഭയാണ് അദ്ദേഹം: പാർവതി

പുനീത് രാജ്‌കുമാറിനൊപ്പമുള്ള ഒരു ചിത്രവും പാർവതി പങ്കുവെച്ചിട്ടുണ്ട്

അന്തരിച്ച കന്നഡ താരം പുനീത് രാജ്‌കുമാറിനെ ഒരുമിച്ച് നടി പാർവതി. ഒരു അതുല്യ പ്രതിഭയാണ് പുനീത് രാജ്‌കുമാർ എന്നും അദ്ദേഹത്തോടൊപ്പം രണ്ട് നല്ല സിനിമകൾ ചെയ്യാനായി എന്നും പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയില്‍ പുനീത് രാജ്കുമാറിനെക്കുറിച്ച് പറയാന്‍ ഒരാള്‍ ആവശ്യപ്പെട്ടപ്പോള്‍ ആണ് പാർവതി ഇത് കുറിച്ചത്.

പുനീത് രാജ്‌കുമാറിനൊപ്പമുള്ള ഒരു ചിത്രവും പാർവതി പങ്കുവെച്ചിട്ടുണ്ട്. മിലാന, പൃഥ്വി എന്നീ ചിത്രങ്ങളില്‍ ആണ് പാർവതി പുനീതിനൊപ്പം അഭിനയിച്ചത്. തനിക്ക് 18-19 വയസ്സുള്ളപ്പോഴാണ് പുനീതിനെ ആദ്യമായി കണ്ടതെന്നും, ഷൂട്ടിംഗ് സമയത്ത് കന്നഡ സംഭാഷണങ്ങൾ പറഞ്ഞ് പഠിക്കാൻ അദ്ദേഹം തന്നെ സഹായിച്ചിരുന്നുവെന്നും, സെറ്റിൽ അദ്ദേഹം വളരെ ലളിതമായി പെരുമാറുകയും ഒരുപാട് തമാശകൾ പറയുകയും ചെയ്യുമായിരുന്നുവെന്നും പാർവതി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

2021 ഒക്ടോബര്‍ 29-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. കന്നടയിലെ പ്രശസ്ത രാജ്കുമാര്‍ കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാര്‍. അച്ഛന്‍ രാജ്കുമാറിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത്. മികച്ച നടനുള്ള ദേശീയ - സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥന പുരസ്‌കാരം ഉള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരവും അഭിനയത്തിലൂടെ പുനീത് നേടി. അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും സജീവമാണ് പുനീത്. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.

Content Highlights: Parvathy about Puneeth Raajkumar

To advertise here,contact us