പുറത്തിറങ്ങി 41-ാം ദിനത്തിലും ബോക്സ് ഓഫീസിൽ കത്തിക്കയറുകയാണ് ലോക. മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സിനിമയുടെ കളക്ഷനിൽ വലിയ മുന്നേറ്റമാണ് ഇപ്പോഴും ഉള്ളത്. പുറത്തിറങ്ങി 41 ദിവസങ്ങൾക്കുള്ളിൽ 119.47 കോടിയാണ് ലോകയുടെ കളക്ഷൻ. ഇന്നലെ മാത്രം ചിത്രം വാരികൂട്ടിയത് 22 ലക്ഷത്തോളം രൂപയാണ്. ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത് വരെ തിയേറ്ററിൽ നിന്ന് വലിയ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
കേരളത്തിൽ നിന്നും 41 ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ലോക. മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളും തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം. എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകൾ.
Night shows on 41st day in kochi. #lokah pic.twitter.com/JWPgajFGxJ
Kerala Boxoffice Gross Estimates:#Lokah: ₹119.47 Cr (41 D)#KantaraChapter1: ₹28.77 Cr (6 D)#Balti: ₹7.82 Cr (12 D)#Mirage: ₹5.93 Cr (19 D)#DemonSlayerInfinityCastle: ₹5.16 Cr (26 D)#IdliKadai: ₹89 L (7 D)#OneBattleAfterAnother: ₹47 L (12 D)
ഇതോടൊപ്പം മഞ്ഞുമ്മൽ ബോയ്സിന് ശേഷം തമിഴ് നാട്ടിൽ നിന്നും 10 കോടി ഷെയറിന് മുകളിൽ നേടുന്ന ഒരു മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Content Highlights: Lokah 41st day collection details