അൽത്താഫ് നല്ല വെടിപ്പായി പണി ചെയ്തിട്ടുണ്ട്, ഫഹദും ലാലും പൊളിച്ചു, പ്രേക്ഷക പ്രീതി നേടി ഓടും കുതിര ചാടും കുതിര

തിയേറ്ററിൽ സിനിമ കാണാൻ സാധിക്കാതെ പോയത് ഒരു നഷ്ടമാണെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

ഫഹദ് ഫാസിലിനെയും കല്യാണി പ്രിയദർശനെയും കേന്ദ്ര കഥാപാത്രമാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സിനിമ ഒടിടി യിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തിയേറ്ററിൽ സിനിമ കാണാൻ സാധിക്കാതെ പോയത് ഒരു നഷ്ടമാണെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പറയുന്നത്.

അൽത്താഫ് നല്ല വെടിപ്പായി പണി ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിലും കല്യാണിയും ഒന്നിന് ഒന്ന് മികച്ചു നിൽക്കുന്നു. നല്ല സിനിമ എല്ലാ ഇമോഷനും ഉൾക്കൊള്ളുന്നുണ്ട്. ലാലിൻറെ കോമഡി ഒരു രക്ഷയും ഇല്ല എന്ന് തുടങ്ങി സിനിമയെയും അഭിനേതാക്കളെയും പ്രശംസിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ സിനിമ ലഭ്യമാവും.

My apologies, Althaf Salim! Even as a fan of your first film, I missed #OdumKuthiraChaadumKuthira in theaters and I'm regretting it. 😭One of the best films of the year. 🥹❤️ pic.twitter.com/S1yhZ9A4vl

#Lal's T-shirts in #OdumKuthiraChaadumKuthira 😄💥 pic.twitter.com/1M5JoTKT5E

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു.

#OdumKuthiraChaadumKuthira is deceitful but the core of it is something that resonated within. It's easy to label it as absurd and comical try-hard, but its beauty lies within its eccentricity and the depth of any artwork, human emotions. pic.twitter.com/D5LsXAVn81

#OdumKuthiraChaadumKuthiraReally enjoyed this one.Some scenes had me laughing hard, some got emotional & a few were both at the same time. Good performances,esp from Lal, Fahad, Revathi & Kalyani backed by good music, visuals & rich production values.My cup of tea ❤️ pic.twitter.com/FPjaWZmNOK

സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ. അസോസിയേറ്റ് ഡയറക്ടർ ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോർജ്, ക്ലിൻറ് ബേസിൽ, അമീൻ ബാരിഫ്, അമൽ ദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ സുജീദ് ഡാൻ, ഹിരൺ മഹാജൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights:  Oduum Kuthira Chaum Kuthira wins audience's heart in OTT

To advertise here,contact us