'സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരുണ്ട്'; നിവിൻ പോളിയുടെ പരാമർശം ചർച്ചയാകുന്നു

'നല്ല ഹൃദയത്തിന് ഉടമകളാവുക, നല്ല മനസ്സിന് ഉടമകളാവുക'

നടൻ നിവിൻ പോളിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഒരു പൊതു പരിപാടിക്കിടെ നടൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും നിരവധിയുണ്ട്. എന്നാൽ സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്ന മനുഷ്യരെയും നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥകളുണ്ട്. നല്ല മനസ്സിന് ഉടമകളാവുക എന്നാണ് അത്തരം മനുഷ്യരോട് തനിക്ക് പറയാനുള്ളത് എന്നാണ് നടൻ പറയുന്നത്.

'ഇങ്ങോട്ട് വരും വഴി ഞാനൊരു ഫ്ലക്സ് ബോർഡ് കണ്ടു. അതിൽ എഴുതിയിരുന്നത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്നായിരുന്നു. എനിക്ക് എല്ലാവരോടും പറയാനുള്ളതും അതാണ്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ആളുകളായി ജീവിക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള നിരവധിപ്പേരെ നമ്മൾ ജീവിതത്തിൽ കാണാറുണ്ട്. അങ്ങനെയല്ലാത്തവരെയും നമുക്ക് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളുമുണ്ട്. അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്, നല്ല ഹൃദയത്തിന് ഉടമകളാവുക, നല്ല മനസ്സിന് ഉടമകളാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകുവാൻ നമുക്ക് എല്ലാവർക്കും കഴിയും,' എന്ന് നിവിൻ പോളി പറഞ്ഞു.

🔥❤️#NivinPauly pic.twitter.com/xBppIWDtgV

കഴിഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണമാണോ നടൻ നടത്തിയത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്. ഇതിന് പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ നടൻ നിവിൻ പോളി ആണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു.

Content Highlights: Nivin Pauly new spech gone viral

To advertise here,contact us