ഇത് താൻടാ കംബാക്ക്, അക്ഷയ് കുമാറിന് ഒടുവിൽ ആശ്വാസ വിജയം; ബോക്സ് ഓഫീസിൽ കുതിച്ച് 'സ്കൈ ഫോഴ്സ്'

ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല വർഷമായിരുന്നില്ല നടൻ അക്ഷയ് കുമാറിന്. മോശം സിനിമകളും തുടർ പരാജയങ്ങളും താരത്തെ പിന്നോട്ടടിച്ചു. എന്നാൽ ഇപ്പോൾ ബോക്സ് ഓഫീസിൽ അതിശക്തമായി തിരിച്ചുവന്നിരിക്കുകയാണ് അക്ഷയ് കുമാർ. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'സ്കൈ ഫോഴ്സിന്' മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കുന്നത്. ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:

Entertainment News
ഇത്തവണയെങ്കിലും പറഞ്ഞ ഡേറ്റിൽ പുറത്തിറങ്ങുമോ? 'ധ്രുവനച്ചത്തിരം' സമ്മർ റിലീസായി എത്തുമെന്ന് ഗൗതം മേനോൻ

92.90 കോടിയാണ് സ്കൈ ഫോഴ്‌സിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ. ഇന്ത്യയിൽ നിന്ന് ചിത്രം 86.40 കോടി നേടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട കളക്ഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആദ്യ ദിനം 15.30 കോടി നേടിയ സിനിമയ്ക്ക് രണ്ടാമത്തെ ദിവസം മുതൽ കളക്ഷനിൽ വർധനവുണ്ടായി. 26.30 കോടി രണ്ടാമത്തെ ദിവസം സിനിമ നേടിയപ്പോൾ മൂന്നാം ദിനം 31.60 കോടിയാണ് സ്കൈ ഫോഴ്സ് നേടിയത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ പ്രകടനത്തിനും വിഎഫ്എക്സിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ ഒരു ഗംഭീര കംബാക്ക് ആണ് സിനിമയെന്നാണ് പ്രേക്ഷകർ പറയുന്നത്.

Also Read:

Entertainment News
ഒരു വമ്പൻ ആക്ഷൻ പടം പ്രതീക്ഷിക്കാമോ? മമ്മൂട്ടി- ടിനു പാപ്പച്ചൻ സിനിമ വരുന്നു?

1965-ലെ ഇന്ത്യ - പാകിസ്താൻ വ്യോമാക്രമണത്തിൽ പാകിസ്താനിലെ സർഗോധ വ്യോമതാവളത്തിന് നേരെ ഇന്ത്യ നടത്തിയ അറ്റാക്കിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രമാണ് സ്കൈ ഫോഴ്സ്. അക്ഷയ് കുമാറിനൊപ്പം സാറ അലി ഖാൻ, നിമ്രത് കൗർ, വീർ പഹാരിയ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഭിഷേക് അനിൽ കപൂറും സന്ദീപ് കെവ്‌ലാനിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് മഡോക്ക് ഫിലിംസിന് കീഴിൽ ദിനേഷ് വിജനും അമർ കൗശിക്കും ജിയോ സ്റ്റുഡിയോസിന് കീഴിൽ ജ്യോതി ദേശ്പാണ്ഡെയുമാണ്. ശരദ് കേൽക്കർ, മോഹിത് ചൗഹാൻ, മനീഷ് ചൗധരി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

Sky Force soars to new heights, emerging as the audience's favourite watch over the Republic Day weekend! 🛩❤Book tickets now.🔗- https://t.co/HSHb8Mdyub#SkyForce in cinemas near you. pic.twitter.com/hJuAUtziRD

മലയാളിയായ ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിനായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, എഡിറ്റിംഗ് : എ. ശ്രീകർ പ്രസാദ്, സംഗീതം : തനിഷ്ക് ബാഗ്ചി സന്ദീപ് കെവ്‌ലാനി, അമിൽ കീയാൻ ഖാൻ, കാൾ ഓസ്റ്റിൻ, നിരേൻ ഭട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത്.

Content Highlights:Akshay kumar film Sky force will cross 100 crores

To advertise here,contact us