ബോഡി വെയ്റ്റ് കുറച്ചിട്ട് ചെയ്യാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല;ആ വൈറൽ അന്ന നടയെ കുറിച്ച് അദിതി റാവു

പത്ത് ദിവസം തരാമെങ്കില് ബോഡി വെയ്റ്റ് കുറച്ചിട്ട് ആ സീന് ചെയ്യാമെന്ന് പറഞ്ഞപ്പോള് സഞ്ജയ് സര് വേണ്ട എന്നു പറഞ്ഞു.

ബോഡി വെയ്റ്റ് കുറച്ചിട്ട് ചെയ്യാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല;ആ വൈറൽ അന്ന നടയെ കുറിച്ച് അദിതി റാവു
dot image

സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിലൊരുങ്ങിയ വെബ് സീരീസാണ് 'ഹീരാമണ്ടി: ദ ഡയമണ്ട് ബസാർ'. സോഷ്യൽ മീഡിയയിലടക്കം മികച്ച അഭിപ്രായങ്ങൾ നേടി സ്ട്രീമിംഗ് തുടരുമ്പോള് കഴിഞ്ഞ കുറച്ച് നാളുകളായി വൈറലായിക്കൊണ്ടിരിക്കുന്നത് സീരീസിലെ അദിതി റാവു ഹൈദരിയുടെ അന്ന നടയാണ്. എത്ര ഭംഗിയായാണ് അദിതി ഡാൻസ് ചെയ്യുന്നത് എന്നാണ് പ്രേക്ഷകരുടെ കമന്റ്. പാട്ടിന്റെ ട്യൂണിനനുസരിച്ചുള്ള ആ നടത്തത്തെ കുറിച്ച് പറയുകയാണ് ഇപ്പോള് അദിതി റാവു.

ഞാൻ ധരിച്ചിരുന്ന ദുപ്പട്ട ഒരു പ്രത്യേക താളത്തിൽ വീഴണമെന്ന് സംവിധായകന് സഞ്ജയ് സാര് പറഞ്ഞിരുന്നു. കൃത്യമായ ബീറ്റിൽ തന്നെ തിരിഞ്ഞ് നോക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ ആക്ട് മുഴുവനായും അദ്ദേഹത്തിന്റെ ഭാവനയിൽ നിന്നുണ്ടായതാണ്. അന്ന് എനിക്ക് കൊവിഡ് കഴിഞ്ഞ നാളുകളായതിനാൽ എനിക്ക ശരീര ഭാരം കൂടിയിരുന്നു. ആ ഭാഗം ഷൂട്ട് ചെയ്തപ്പോള് സഞ്ജയ് സാറും അക്കാര്യം പറഞ്ഞു.10 ദിവസം തരാമെങ്കിൽ ഞാൻ ശരീരഭാരം കുറയ്ക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്, വേണ്ട എന്നും ഇപ്പോഴാണ് എന്നെ കാണാൻ കൂടുതൽ ഭംഗിയെന്നും സഞ്ജയ് സർ പറഞ്ഞ് എനിക്ക് ധൈര്യം നൽകി. ഇക്കാര്യങ്ങൾ കൊണ്ടുതന്നെയാണ് സഞ്ജയ് ലീല ബൻസാലി ഒരു മികച്ച അധ്യാപകൻ കൂടിയാണ് എന്ന് പറയുന്നത്, അദിതി ഒരു അഭിമുഖത്തിൽ പറഞ്ഞു.

എട്ട് എപ്പിസോഡുകളുള്ള സീരീസാണ് ഹീരാമണ്ടി. സൊനാക്ഷി സിൻഹ, അതിഥി റോവു ഹൈബരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗൽ, താഹ ഷാ ബാദുഷ, ഫരീദ ജലാൽ, ശേഖർ സുമൻ, ഫർദീൻ ഖാൻ, അദിത്യൻ സുമൻ തുടങ്ങിയ താരങ്ങളാണ് ഹീരാമണ്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 200 കോടിയാണ് പരമ്പരയുടെ മുതൽമുടക്ക്.

ഇനി കാണ പോവത് നിജം...; വാലിബനെ പിന്തള്ളി ജോസേട്ടായി, പ്രീ സെയ്ലിൽ നേട്ടവുമായി ടർബോ
dot image
To advertise here,contact us
dot image