എല്ലാം ഓക്കേ..; ആശങ്കകളിലും സംശയങ്ങള്ക്കിടയിലും മറുപടിയുമായി അപര്ണ ഗോപിനാഥ്

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകരിൽ ആശയക്കുഴപ്പങ്ങള് സൃഷ്ടിച്ചിരുന്നു

dot image

നടി അപർണ ഗോപിനാഥ് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകരിൽ ചില ആശയക്കുഴപ്പങ്ങള് സൃഷ്ടിച്ചിരുന്നു. 2020 മുതൽ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റില് ഉള്ളവയാണ്. എന്നാൽ അടുത്തിടെയായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പം കുറിക്കുന്ന അടികുറിപ്പുകളാണ് ആശങ്കയ്ക്കു പ്രധാന കാരണമായത്.

ആ ഡ്രൈവർ ചേട്ടൻ നിസ്സാരക്കാരനല്ല; ഹിറ്റുകളുടെ അമരക്കാരനായ ഖാലിദ് റഹ്മാൻ

‘തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർഥന കൊണ്ടും തിരിച്ചുവന്നു’ എന്ന് പറഞ്ഞാണ് ആദ്യത്തെ പോസ്റ്റിലെ അടിക്കുറിപ്പ്. ‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി’ എന്ന് വേറൊരു ഫോട്ടോയ്ക്കൊപ്പം അപർണ കുറിച്ചു. നടി മാനസികമായി ബുദ്ധിമുട്ടിലൂടെ കടന്നു പോയിരുന്നു എന്നും ഏതോ രോഗത്തിൽ നിന്ന് മുക്തി നേടിയെന്നുമാണ് ആരാധകർ കുറിക്കുന്ന കമന്റുകളിൽ കൂടുതലും. പലരും ഇക്കാര്യം ചോദിച്ചെങ്കിലും നടി മറുപടിയും നൽകിയില്ല.

ഒടുവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അപർണ. താൻ സുഖമായി ഇരിക്കുന്നുവെന്നും എല്ലാം ഓക്കേ ആണെന്നുമാണ് നടിയുടെ പുതിയ പോസ്റ്റിലെ അടികുറിപ്പ്. മാത്രമല്ല മുൻപ് നടി പങ്കുവച്ച പോസ്റ്റിലെ ക്യാപ്ഷനുകളിൽ എല്ലാം മാറ്റവും വരുത്തിയിട്ടുണ്ട്. അപ്പോഴും കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല താരം.

ദുല്ഖര് സല്മാൻ നായകനായ എബിസിഡി എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ചാര്ലി, മുന്നറിയിപ്പ്, ഗ്യാങ്സ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം കുറച്ചു കാലങ്ങളായി സിനിമയിൽ സജീവമല്ല. കണ്ടംപററി ഡാന്സറും, തിയറ്റര് ആര്ട്ടിസ്റ്റുമാണ് അപര്ണ. 2019 ൽ റിലീസ് ചെയ്ത സേഫ് എന്ന ചിത്രമാണ് അപർണയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം.

dot image
To advertise here,contact us
dot image