മാനന്തവാടി: ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന മാനന്തവാടി സബ് ജയിലിലെ റിമാൻഡ് തടവുകാരി മരിച്ചു. തൃശിലേരി സ്വദേശിനി പ്രിയയാണ് മരിച്ചത്. വെള്ളമുണ്ട പൊലീസ് രജിസ്റ്റർ ചെയ്ത മേഷണക്കേസിലെ റിമാൻഡ് പ്രതിയായിരുന്നു പ്രിയ. ചൊവ്വാഴ്ച രാവിലെ ജയിലിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചെറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Senior police officer M R Ajith Kumar has been suspended following allegations of suppressing the gunmen assault case linked to the controversial Alappuzha rescue operation. The disciplinary action comes amid growing scrutiny over the handling of the incident.