തൃശൂര്‍: കുന്നംകുളത്ത് ഷീറ്റ് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പോര്‍ക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനായി മുകളില്‍ കയറിയ ആലിക്കല്‍ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നാരശ്ശേരി വീട്ടില്‍ മോഹനന്റെ വീട്ടിലേക്ക് പോകുന്ന സര്‍വീസ് വയര്‍ ക്ഷേത്രത്തിലെ ഷീറ്റില്‍ തട്ടി നിന്നിരുന്നു. ഇതില്‍ നിന്നാണ് നിഷാദിന് ഷോക്കേറ്റതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അശാസ്ത്രീയമായാണ് സര്‍വീസ് വയര്‍ കടന്നുപോകുന്നതെന്നും കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
Content Highlights: man died from electrocution while cleaning a roof sheet in Kunnamkulam