തിരുവനന്തപുരം: പൊന്മുടിയില് വീണ്ടും കാട്ടാന ആക്രമണം. വനം സംരക്ഷണ സമിതിയുടെ താല്‍ക്കാലിക ഷെഡാണ് കാട്ടാന തകര്‍ത്തത്. പൊന്മുടി കല്ലാര്‍- ഗോള്‍ഡന്‍ വാലി ചെക്ക് പോസ്റ്റിന് സമീപത്തുളള താല്‍ക്കാലിക ഷെഡ് ആന തകര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുവെച്ചാണ് അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചത്. ബൈക്ക് യാത്രികരായ ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കല്ലാര്‍ മൊട്ടമൂട് റോഡില്‍വെച്ച് രാവിലെ ഏഴുമണിയോടെയാണ് കാട്ടാന മഹേഷിനെയും മകളെയും ആക്രമിച്ചത്. വളവിലൂടെ ബൈക്കില്‍ വരികയായിരുന്നു മഹേഷ്. ഈ സമയത്ത് മറുവശത്ത് ഓട്ടോറിക്ഷ കണ്ട് പിന്നോട്ട് തിരിയുകയായിരുന്ന ആന ബൈക്ക് കണ്ട് വിരണ്ട് ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന ബൈക്ക് തട്ടിയിടുകയും ഇരുവരും താഴെ വീഴുകയും ചെയ്തു. എന്നാൽ ആന ആക്രമിക്കാന്‍ മുതിരാതെ തിരികെ പോയതോടെയാണ് ഇരുവരും രക്ഷപ്പെട്ടത്.
Content Highlights: A wild elephant destroyed a temporary shed belonging to the Vana Samrakshana Samithi (VSS) in Ponmudi, Thiruvananthapuram; no casualties reported.