അയ്യപ്പഭക്തരുമായി വാക്കേറ്റം; KSRTC ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തിയത്

കെഎസ്ആർടിസി ലോഗോ

പത്തംതിട്ട: അയ്യപ്പഭക്തരുമായി വാക്കേറ്റം നടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പമ്പയില്‍ നിന്ന് കരിമടത്തേക്ക് സര്‍വീസ് നടത്തിയ ബസിലെ കണ്ടക്ടര്‍ക്ക് എതിരെയാണ് നടപടിയുണ്ടായത്. കണ്ടക്ടര്‍ എം ആര്‍ രാജേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ടക്ടറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

വാക്കേറ്റത്തെ തുടര്‍ന്ന് ബസ് ഏറെനേരം പിടിച്ചിട്ടിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തിന് പിന്നാലെ തീര്‍ത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും വിട്ടുവീഴ്ചയില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. അയ്യപ്പഭക്തര്‍ക്ക് മാന്യവും സുരക്ഷിതവുമായ യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസി പ്രതിജ്ഞാബദ്ധമാണെന്നും പെരുമാറ്റദൂഷ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്നും കെഎസ്ആര്‍ടിസി മുന്നറിയിപ്പ് നല്‍കി.

Content Highlights: A KSRTC bus conductor has been suspended following an altercation with Ayyappa devotees.

To advertise here,contact us