പാലക്കാട് ശ്രീകൃഷ്ണപുരത്ത് വടംവലി മത്സരത്തിന് ശേഷം കുഴഞ്ഞുവീണ യുവാവിന് ദാരുണാന്ത്യം

ഒറ്റപ്പാലം കോതകുര്‍ശ്ശി ഒടുവില്‍കാട്ടില്‍ വീട്ടില്‍ പ്രവീണ്‍കുമാര്‍ ആണ് മരിച്ചത്

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് വടംവലി മത്സരത്തിന് ശേഷം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം കോതകുര്‍ശ്ശി ഒടുവില്‍കാട്ടില്‍ വീട്ടില്‍ പ്രവീണ്‍കുമാര്‍ (27) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം കോടാര്‍മണ്ണയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം.

വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നതിനുശേഷം പ്രവീണ്‍കുമാറിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരിയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു പ്രവീണ്‍കുമാര്‍.

Content Highlight: A young man lost his life after a tug-of-war competition in Sreekrishnapuram, Palakkad

To advertise here,contact us