പാലക്കാട്: ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്റെ കാലറ്റു പോയി. ഇന്ന് വൈകിട്ട് 5:30യോടെയാണ് അപകടം നടന്നത്. ലക്കിടി മംഗലത്തിന് സമീപത്ത് വൈകിട്ട് നാലു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ഇരുചക്രവാഹനങ്ങളും ഒരു കാറും, ഒരു ഗുഡ്സ് വാഹനവുമാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് സ്വദേശി സതീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലത്തെ മൊസൈക് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. ഒറ്റപ്പാലത്ത് നിന്നും ജോലികഴിഞ്ഞ് തിരികെ പാലക്കാട്ടേക്ക് പോകുന്നതിനിടയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ കാലിലൂടെ കയറി ഇറങ്ങിയതായെന്നാണ് വിവരം. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. മംഗലം സ്വദേശിയായ ഉണ്ണികൃഷ്ണനനാണ് പരിക്കേറ്റത്.
Content Highlights: A motorcyclist suffered a traumatic leg amputation in a road accident at Ottapalam. Police have launched an investigation into the cause of the crash.