മിന്നല്‍ ചുഴലി; മരം വീണ് വീടുകള്‍ തകര്‍ന്നു, മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം

കാറ്റില്‍ റബ്ബര്‍ ഉള്‍പ്പടെയുള്ള മരങ്ങള്‍ കടപുഴകി വീണു

മലപ്പുറം: ശക്തമായ മിന്നല്‍ ചുഴലിയില്‍ മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ വ്യാപകമായ നാശനഷ്ടം. കാറ്റില്‍ റബ്ബര്‍ ഉള്‍പ്പടെയുള്ള മരങ്ങള്‍ കടപുഴകി വീണു. മം വീണ് വീടുകള്‍ക്കും കേടുപാടുണ്ട്. നിരവധി വീടുകളാണ് ഭാഗികമായി തകര്‍ന്നത്. നിലമ്പൂര്‍ നഗരസഭയിലെ മുതീരി, പയ്യമ്പള്ളി തുടങ്ങിയ മേഖലകളിലാണ് നാശനഷ്ടം കൂടുതലുമുണ്ടായത്. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റുണ്ടായത്.

Content Highlights: A powerful thunderstorm has caused widespread damage across the Nilambur region in Malappuram, uprooting trees, damaging homes, and disrupting normal life.

To advertise here,contact us