കോട്ടയം : കോട്ടയത്ത് പ്രവർത്തിക്കാത്ത ഫ്രീസറിൽ വെച്ച മൃതദേഹം അഴുകിയതായി പരാതി. കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
ഇന്നലെ മരിച്ച മണിമല സ്വദേശിയുടെ മൃതദേഹമാണ് അഴുകിയത്. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നും പ്രവർത്തിക്കുന്ന ഫ്രീസറിനു പകരം പ്രവർത്തിക്കാത്ത ഫ്രീസറിൽ മാറി വെച്ചതാണെന്നും സൂപ്രണ്ട് പറഞ്ഞു. ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Content Highlight : Complaint that a body kept in an unserviceable freezer in Kottayam has decomposed