കോട്ടയം; കോട്ടയം പാലാ റോഡിൽ പിഴകിൽ ഉണ്ടായ വാഹനപകടത്തിൽ വയോധികന് ദാരുണാന്ത്യം. മാനത്തൂർ സ്വദേശി ജോസ് (60) ആണ് മരിച്ചത്. മാങ്കുളം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ചാണ് മരണം സംഭവിച്ചത്. വൈകുന്നേരം നാലരയോട് കൂടിയായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്നു ജോസിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlight : Elderly man dies after being hit by car carrying Sabarimala pilgrims in Kottayam