കുട്ടിമാളു ഓടേണ്ട സമയത്ത് 'പ്രിയദര്‍ശിനി' ഓടി; ബസിന് അടിയില്‍ കിടന്ന് പ്രതിഷേധം

കട്ടപ്പന ഉപ്പുതറ ഭാഗത്ത് സര്‍വീസ് നടത്തുന്ന കുട്ടിമാളുയെന്ന സ്വകാര്യ ബസിന്റെ ഉടമയാണ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍ കിടന്ന് പ്രതിഷേധിച്ചത്

ഇടുക്കി: ഉപ്പുതറയില്‍ കെഎസ്ആര്‍ടിസി ബസിന് അടിയില്‍ കിടന്നു പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമ. സ്വകാര്യ ബസ് ആയ കുട്ടിമാളു ഓടേണ്ട സമയത്ത് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് നടത്തിയതാണ് പ്രതിഷേധത്തിനും വാക്കുതര്‍ക്കത്തിനും കാരണമായത്. കട്ടപ്പന ഉപ്പുതറ ഭാഗത്ത് സര്‍വീസ് നടത്തുന്ന കുട്ടിമാളുവെന്ന സ്വകാര്യ ബസിന്റെ ഉടമയാണ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍ കിടന്ന് പ്രതിഷേധിച്ചത്.

പലപ്പോഴും സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന സമയത്തിന് മുന്‍പോ ശേഷമോ ആയാണ് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് സര്‍വീസ് നടത്തുന്നത്. ഇത്തരത്തിലുള്ള സര്‍വീസ് സ്വകാര്യ ബസുകളുടെ നഷ്ടത്തിന് കാരണമാവുന്നുയെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടിമാളുവെന്ന സ്വകാര്യ ബസിന്റെ അതേസമയത്ത് കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയത്. ഇതാണ് പ്രതിഷേധത്തിനും വാക്കുതര്‍ക്കത്തിനും കാരണമായത്. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് സര്‍വീസ് ആരംഭിച്ചതോടെ വലിയ നഷ്ടത്തിലാണ് സ്വകാര്യ ബസ് ഉടമകളെന്നും പരാതിയുണ്ട്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Content Highlights: Private Bus Owner Protests by Lying Under KSRTC Bus in Upputhara

To advertise here,contact us