കൊച്ചി: കാക്കനാട് മാവേലിപുരത്തുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. കോട്ടയം സ്വദേശി മാത്യു ജോമോനാണ് മരിച്ചത്. മാത്യുവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച ആലപ്പുഴ സ്വദേശി ദിന്‍രാജ് ചികിത്സയിലിക്കേ മരിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഇരുവരും സഞ്ചരിച്ച ബൈക്ക് ട്രെയിലര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
Content Highlights: The tragic motorcycle accident that occurred at Mavelipuram in Kakkanad has claimed the life of the second injured youth as well, after he succumbed to severe injuries while undergoing emergency medical treatment