വാങ്ങിയ സാധനങ്ങൾക്ക് പണം ആവശ്യപ്പെട്ടു; പലചരക്ക് കടക്കാരനെ കുത്തിവീഴ്ത്തി യുവാവ്, ഒടുവിൽ പൊലീസിന്റെ പിടിയിൽ

ശിവശങ്കരൻ നായരെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തി കത്തി കൊണ്ട് നെഞ്ചിലും കയ്യിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു

കൊച്ചി: സൗത്ത് കളമശേരിയില്‍ പലചരക്ക് കടക്കാരന് കുത്തേറ്റു. പെരിങ്ങഴ പുത്തന്‍ മഠത്തില്‍ വീട്ടില്‍ ശിവശങ്കരന്‍ നായര്‍ക്കാണ് കുത്തേറ്റത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. പ്രതി അഖില്‍ കളമശേരി പൊലീസിന്റെ പിടിയിലായി. സാധനങ്ങള്‍ വാങ്ങിയ ശേഷം ശിവശങ്കരന്‍ നായര്‍ പണം ആവശ്യപ്പെട്ടപ്പോള്‍ അഖില്‍ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തി കത്തി കൊണ്ട് നെഞ്ചിലും കയ്യിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

Content Highlights: Youth stab grocery store ownder for asking to pay money for purchased items, finally caught

To advertise here,contact us