'കേൾക്കുമ്പോൾ വലിയ ശമ്പളമെന്ന് തോന്നും, പക്ഷെ...'; യൂറോപ്യൻ സ്വപ്നങ്ങളുടെ യാഥാർഥ്യം വെളിപ്പെടുത്തി യുവാവ്

നിരവധി പേരാണ് യുവാവിന്റെ ഈ താരതമ്യത്തോടും അഭിപ്രായത്തോടും യോജിച്ച് രംഗത്തുവന്നത്.

യൂറോപ്പിലേക്ക് കുടിയേറുക എന്നത് ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അവിടുത്തെ ജീവിതരീതി, സ്വാതന്ത്ര്യം, ശമ്പളം തുടങ്ങി എല്ലാ കാര്യങ്ങളും ഇന്ത്യക്കാരെ ആകർഷിക്കാറുണ്ട്. എന്ത് ചെയ്തിട്ടാണെങ്കിലും, എന്ത് പഠിച്ചിട്ടാണെങ്കിലും യൂറോപ്പിലേക്ക് കുടിയേറുക എന്നത് ഇന്ത്യക്കാർ ഒരു ദൃഢനിശ്ചയമായി കാണാറുണ്ട്.

ഇപ്പോളിതാ ഫിൻലന്റിൽ ഉള്ള ഒരു ഇന്ത്യൻ വംശജൻ അതിന്റെ യാഥാർഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. എത്ര യൂറോ ശമ്പളമായി ലഭിച്ചാലും ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ അന്തരമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

1500 യൂറോ ശമ്പളം ഉള്ള ഒരാളുടെ കാര്യം ഉദാഹരണമായി ഇദ്ദേഹം പറയുന്നുണ്ട്. ഒരു യൂറോ എന്നാൽ 110 ഇന്ത്യൻ രൂപയാണ്. 1500 യൂറോ എന്നാൽ 1.5 ലക്ഷം രൂപ. എന്നാൽ ഈ പണം കൊണ്ട് യൂറോപ്പിൽ ജീവിക്കുന്നതും ഇന്ത്യയിൽ ജീവിക്കുന്നതും രണ്ടും രണ്ടാണ് എന്ന് അദ്ദേഹം പറയുന്നു. യൂറോപ്പിൽ 100 യൂറോ കൊണ്ട് കൂടിയത് ഒന്നോ രണ്ടോ ദിവസമേ ജീവിക്കാൻ കഴിയൂ. എന്നാൽ അതേ പണം കൊണ്ട് ഇന്ത്യയിൽ കുറഞ്ഞത് രണ്ടാഴ്ച വരെയെങ്കിലും ജീവിക്കാൻ കഴിയും. യൂറോപ്പിലെ ശമ്പളമെന്ന് കേൾക്കുമ്പോൾ വലിയ ശമ്പളമെന്ന് നമുക്ക് തോന്നുമെങ്കിലും ചിലവുകൾ എല്ലാം നോക്കുമ്പോൾ അത് കുറവാണെന്നും അദ്ദേഹം പറയുന്നു. യാഥാർഥ്യം മറ്റൊന്നാണെന്നും ഒരിക്കലും ചതിയിൽ വീഴരുത് എന്നും അദ്ദേഹം പറയുന്നു.

നിരവധി പേരാണ് യുവാവിന്റെ ഈ താരതമ്യത്തോടും അഭിപ്രായത്തോടും യോജിച്ച് രംഗത്തുവന്നത്. പല ടിപ്പുകളും പണം ലഭിക്കാനായി ചിലർ പറഞ്ഞുവെക്കുന്നുണ്ട്. ഭക്ഷണം സ്വന്തമായി വെച്ചുകഴിക്കുക, അമിതമായി പണം ചെലവാക്കാതെ ഇരിക്കുക എന്നതെല്ലാമാണ് ചിലർ പറയുന്നത്. മറ്റ് ചിലർ യുവാവ് പറയുന്നതിലെ സത്യാവസ്ഥയെയാണ് പിന്തുണയ്ക്കുന്നത്. യൂറോപ്യൻ യാഥാർഥ്യങ്ങൾ ഇവയെല്ലാമാണെന്നും മറ്റും പലരും പറയുന്നുണ്ട്.

Content Highlights: man shares experience behind the real myth of european salary and how it goes with hand

To advertise here,contact us