കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 1,680 രൂപയുടെ വര്‍ധന

18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,035 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് ഒറ്റയടിക്ക് 1,680 രൂപ കൂടി 1,07,440 രൂപയിലെത്തി. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,035 രൂപയിലെത്തി. നികുതിയും പണിക്കൂലിയും കൂട്ടാതെ തന്നെ 18 കാരറ്റ് സ്വര്‍ണം പവന് വില 88,280 രൂപയാണ്. നികുതിയും പണിക്കൂലിയും ചേര്‍ന്നാല്‍ വില ഒരുലക്ഷം രൂപയോളമാകും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ ഉയര്‍ന്ന് വില 8595 രൂപയായി. പവനുവില 68,760 രൂപയുമായി.

ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി 29നായിരുന്നു സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 131,160 രൂപയുമായിരുന്നു അന്നത്തെ വില.

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉറ്റുനോക്കുകയായിരുന്നു ഉപഭോക്താക്കള്‍. എന്നാല്‍ വലിയ വില വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 3000 ഡോളറില്‍ താഴേക്ക് വീണാല്‍ കേരളത്തില്‍ പവന് ഒരു ലക്ഷത്തില്‍ കുറവായിരിക്കും വില. എന്നാല്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും പണിക്കൂലിയുള്‍പ്പെടെ മറ്റൊരു വിലയാവും നമ്മള്‍ നല്‍കേണ്ടി വരിക.

വില കൂടിയാലും ഇന്ത്യയുടെ ആഭരണവിപണിയില്‍ ഇപ്പോഴും കയറ്റം തന്നെയാണ് രേഖപ്പെടുത്തുന്നത്. ജൂണ്‍ മാസത്തില്‍ രാജ്യത്തിന്റെ ആഭരണ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം ഉയര്‍ന്ന് മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ആവശ്യകത വര്‍ധിച്ചതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.

ജൂണില്‍ ഇന്ത്യയുടെ ജെംസ് ആന്‍ഡ് ജ്വല്ലറി കയറ്റുമതി ഏകദേശം 2.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് ഏകദേശം 1.7 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം, കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ട് കയറ്റുമതിയിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Kerala gold prices jumped sharply today, with the price of one pavan rising by ₹1,680 to ₹1,07,440, while strong global demand continues to support the jewellery market

To advertise here,contact us