ബോളിവുഡ് നടീനടന്മാരിൽ പലരും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ കൂടി ഉള്ളവരാണ്. റിയൽ എസ്റ്റേറ്റ് ഉയർന്ന റിട്ടേൺ തരുമെന്ന് മാത്രമല്ല, ഭാവിയിലേക്ക് കൂടിയുള്ള സുരക്ഷിത നിക്ഷേപം കൂടിയാണ്. മുൻനിര താരങ്ങൾ തൊട്ട് അങ്ങോട്ട് എല്ലാവരും നിരവധി റെസിഡൻഷ്യൽ യൂണിറ്റുകൾ, ഭൂമികൾ ഉള്ളവരാണ്. ബോളിവുഡിലെ മുൻനിര താരം അക്ഷയ്കുമാറിനും മുംബൈയിൽ നിരവധി യൂണിറ്റുകളുണ്ട്.
ഇപ്പോളിതാ അക്ഷയ് കുമാർ തന്റെ പക്കലുള്ള രണ്ട് യൂണിറ്റുകൾ വിറ്റു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബോറിവലി ഈസ്റ്റിലുള്ള ഒബ്റോയ് സ്കൈ സിറ്റിയിലെ രണ്ട് ഫ്ളാറ്റുകളാണ് അക്ഷയ് കുമാർ വിറ്റത്. 7.1 കോടി രൂപയ്ക്കായിരുന്നു ഫ്ലാറ്റുകൾ വിറ്റത്.
വലുതും ചെറുതുമായ രണ്ട് ഫ്ളാറ്റുകളാണ് അക്ഷയ് കുമാർ വിറ്റത്. ഇതിലെ വലിയ ഫ്ളാറ്റിന് മാത്രം 5.75 കോടി രൂപയാണ് ലഭിച്ചത്. 1101 സ്ക്വയർ ഫീറ്റ് കാർപെറ്റ് ഏരിയ ഉള്ള ഫ്ലാറ്റിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 28.75 ലക്ഷം രൂപയാണ് ആയത്. രണ്ട് പാർക്കിംഗ് സ്പേസുകളും ഉൾപ്പെട്ടിട്ടുണ്ട്.
252 സ്ക്വയർ ഫീറ്റ് കാർപെറ്റ് ഏരിയ ഉള്ള രണ്ടാമത്തെ ഫ്ളാറ്റിന് 1.35 കോടി രൂപയാണ് ലഭിച്ചത്. 6.75 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടയ്ക്കേണ്ടിവന്നത്. സുവർണ രൂപേഷ്കുമാർ സക്പാൽ എന്നയാളാണ് ഫ്ലാറ്റുകൾ വാങ്ങിയത്.
നവംബർ 2017നാണ് അക്ഷയ് കുമാർ ഈ ഫ്ലാറ്റുകൾ തനിക്കായി വാങ്ങിയത്. മൂന്ന് കൊടിക്കായിരുന്നു വലിയ ഫ്ലാറ്റ് വാങ്ങിയത്. 67.55 ലക്ഷത്തിനായിരുന്നു രണ്ടാമത്തെ ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ വർഷം ഇതേ കെട്ടിടത്തിലുള്ള തന്റെ രണ്ട് ഫ്ലാറ്റുകൾ കൂടി അക്ഷയ് കുമാർ വിറ്റിരുന്നു.
Content Highlights: Bollywood actor Akshay Kumar has reportedly sold two residential units at Oberoi Sky City in Borivali East, Mumbai. According to reports, the apartments were sold for a combined value of ₹7.1 crore.