ഒരാളുടെ അബദ്ധം കാരണം നഷ്ടം 2 കോടി; മുഴുവൻ തൊഴിലാളികളുടെയും ശമ്പളം വെട്ടിക്കുറച്ച് കമ്പനി; ആശങ്ക

ഒരു തൊഴിലാളിയുടെ ചെറിയ പിഴവിന് പോലും വലിയ വില നൽകേണ്ടിവന്നേക്കാം

കോർപ്പറേറ്റ് കമ്പനികളിൽ ജോലിക്കിടയിൽ ഒരു തെറ്റ് വരുത്തുക എന്നതിന് ഒരുപക്ഷെ വലിയ വില കൊടുക്കേണ്ടിവരും. പലപ്പോഴും വലിയ തുകയിലാണ് കോർപ്പറേറ്റുകൾ പ്രവർത്തിക്കുക. അവരുടെ ബിസിനസും കോടികളിലാകും. അങ്ങനെയിരിക്കുമ്പോ ഒരു തൊഴിലാളിയുടെ ചെറിയ പിഴവിന് പോലും വലിയ വില നൽകേണ്ടിവന്നേക്കാം. അത്തരത്തിൽ ഒരു അനുഭവമാണ് ഇപ്പോൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

റെഡിറ്റിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് തന്റെ കമ്പനിയിലെ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ കമ്പനിയിലെ ഒരു തൊഴിലാളിയുടെ അബദ്ധം കാരണം കമ്പനിക്ക് രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായി. ആ നഷ്ടം നികത്താൻ എല്ലാ തൊഴിലാളികളുടെയും ശമ്പളത്തിൽ നിന്ന് 20 മുതൽ 30% വരെ തുക കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നുവത്രെ. നഷ്ടം നികത്തനാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. അബദ്ധം സംഭവിച്ച തൊഴിലാളിയുടെ പക്കൽ നിന്ന് പണം ഈടാക്കുന്നതിന് പകരം എന്തിന് എല്ലാവരുടെയും പക്കൽ നിന്ന് ഈടാക്കുന്നു എന്നാണ് യുവാവ് ചോദിക്കുന്നത്.

എന്താണ് താൻ ചെയ്യേണ്ടത് എന്നാണ് യുവാവ് റെഡിറ്റിൽ ചോദിക്കുന്നത്. പ്രധാനപ്പെട്ട ഒരു ബഹുരാഷ്ട്ര കമ്പനിയുമായുള്ള ഒരു ജോലിയിലാണ് പ്രശ്നം സംഭവിച്ചത്. രണ്ട് കോടി രൂപയുടെ നഷ്ടം തങ്ങളുടെ സ്റ്റാർട്ടപ്പിന് അതിനാൽ സംഭവിച്ചു. ഈ നഷ്ടം എല്ലാ തൊഴിലാളികളുടെയും ശമ്പളത്തിൽ നിന്ന് നികത്താനാണ് കമ്പനിയുടെ ഉദ്ദേശം. അപ്പ്രൈസലുകളും നിർത്തിവെച്ചു. പകരം പിടിച്ച തുക പിന്നീട് താരമെന്നാണ് കമ്പനി പറയുന്നത് എന്ന് യുവാവ് പറയുന്നു.

ഈ പ്രശ്നം തുറന്നുപറഞ്ഞ ആൾ നിരവധി വർഷത്തെ എക്സ്പീരിയൻസ് ഉള്ള, 20 പേരടങ്ങുന്ന ഒരു ടീമിനെ നയിക്കുന്ന ഒരു ടെക്കിയാണ്. നിയമപരമായി ഈ രീതി ശരിയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇതിന് നിരവധി മറുപടികളാണ് ലഭിക്കുന്നത്. പലരും ഇത് അംഗീകരിക്കരുത് എന്ന മറുപടിയാണ് നൽകുന്നത്. രാജിഭീഷണി മുഴക്കണമെന്നും ഇനി അവിടെ നിൽക്കേണ്ടതില്ലെന്നുമാണ് പലരും പറയുന്നത്. ചിലർ ഈ പ്രശ്നം ഉന്നയിച്ച ടെക്കിയേ എതിർക്കുന്നുണ്ട്. ലാഭം ഉണ്ടാകുമ്പോൾ അതിന്റെ ഗുണങ്ങൾ അനുഭവിക്കുന്നത് പോലെയാകണം നഷ്ടം വരുമ്പോഴും എന്നാണ് അവർ പറയുന്നത്. കമ്പനി ഉടമസ്ഥരുടെയും മാനേജർമാരുടെയും പെയ്‌ചെക്കിൽ നിന്ന് പണം വാങ്ങണമെന്നും പാവപ്പെട്ട തൊഴിലാളിയുടേതല്ല എന്നുമാണ് ചിലർ പറയുന്നത്.

Content Highlights: A software engineer has shared a workplace incident on Reddit that has sparked discussion online. According to the post, a mistake made by one employee allegedly caused the company a loss of nearly ₹2 crore. In response, management reportedly decided to deduct 20–30% from the salaries of all employees to compensate for the loss

To advertise here,contact us