ഞൊടിയിടയിൽ പിഎഫ് തുക കൈയിലെത്തും; ATM,UPI വഴിയുള്ള പിൻവലിക്കൽ സംവിധാനം ഉടൻ

പുതിയ സംവിധാനമനുസരിച്ച് മൊത്തം PF നിക്ഷേപത്തിന്റെ 50% മുതൽ 75% വരെ പിൻവലിക്കാൻ അനുവാദമുണ്ടാകും

ഒട്ടനവധി മാറ്റങ്ങളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി അംഗങ്ങൾക്ക് കൂടുതൽ സുതാര്യവും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി EPFO 3.0 എന്ന ഡിജിറ്റൽ നവീകരണ പദ്ധതി നടപ്പിലാക്കുകയാണ്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്നാണ് ATM, UPI വഴി പിഎഫ് തുക പിൻവലിക്കാനുള്ള സൗകര്യം.

EPFO 3.0 പ്രകാരം, അംഗങ്ങൾക്ക് അവരുടെ പിഎഫ് അക്കൗണ്ടിലുള്ള തുകയുടെ ഒരു ഭാഗം ATM അല്ലെങ്കിൽ UPI വഴി പിൻവലിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പരിഗണനയിലുള്ള സംവിധാനമനുസരിച്ച്, മൊത്തം PF നിക്ഷേപത്തിന്റെ 50% മുതൽ 75% വരെ പിൻവലിക്കാൻ അനുവാദമുണ്ടാകും. ശേഷിക്കുന്ന തുക വിരമിക്കൽ ആവശ്യങ്ങൾക്കായി അക്കൗണ്ടിൽ നിലനിർത്തേണ്ടതുണ്ട്.

ATM വഴി പിൻവലിക്കൽ എങ്ങനെ ?

EPFO അംഗങ്ങൾക്ക് പ്രത്യേക പിഎഫ് പിൻവലിക്കൽ കാർഡ് അല്ലെങ്കിൽ UPI-അധിഷ്ഠിത ATM സംവിധാനങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ പദ്ധതി. അംഗങ്ങൾ ATM-ൽ QR കോഡ് സ്കാൻ ചെയ്യുകയോ അനുബന്ധ സൗകര്യം ഉപയോഗിക്കുകയോ ചെയ്ത് യോഗ്യമായ പിഎഫ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കോ പണമായോ ലഭ്യമാക്കാൻ കഴിയും.

ആരെല്ലാം ഈ സൗകര്യം ഉപയോഗിക്കാനാകും?

ATM, UPI വഴി പിഎഫ് പിൻവലിക്കൽ സംബന്ധിച്ച നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഈ സംവിധാനം എല്ലാ അംഗങ്ങൾക്കും പൂർണമായി ലഭ്യമാക്കിയതായി EPFO ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രധാന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ പണം പിൻവലിക്കാൻ അധികാരമുണ്ടാകു.

  • സജീവമായ UAN (Universal Account Number) ഉണ്ടായിരിക്കണം
  • UAN-നോട് ബന്ധിപ്പിച്ച മൊബൈൽ നമ്പർ പ്രവർത്തനക്ഷമമായിരിക്കണം
  • ആധാർ,പാൻ , ബാങ്ക് അക്കൗണ്ട്, IFSC തുടങ്ങിയ KYC വിവരങ്ങൾ ശരിയായി ലിങ്ക് ചെയ്തിരിക്കണം
  • EPFO നിശ്ചയിക്കുന്ന മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം

EPFO 3.0 എപ്പോൾ പ്രാബല്യത്തിൽ വരും?

തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അടുത്തിടെ അറിയിച്ചതനുസരിച്ച്, UPI അടിസ്ഥാനമാക്കിയുള്ള പിഎഫ്പി തുക പിൻവലിക്കൽ സംവിധാനത്തിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. എന്നാൽ ഈ സേവനം രാജ്യവ്യാപകമായി ലഭ്യമാകുന്ന കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സേവനം ഉടൻ തന്നെ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights:EPFO 3.0 ATM withdrawal explained: Launch status, PF withdrawal process, rules, and limits

To advertise here,contact us