ഓഹരി വിപണിയിലെ അനിശ്ചിതത്വം കാരണം, ഇടയ്ക്ക് അൽപ്പം അകന്നു നിന്നെങ്കിലും 2026-ൽ മുതിർന്ന പൗരന്മാർ Fixed Deposit (FD)ലേക്ക് തിരിഞ്ഞിരിക്കുകയാണ്. സുരക്ഷയും സ്ഥിര വരുമാനവും നൽകുന്നതിനാൽ ഈ FDകൾ വീണ്ടും ജനപ്രിയമാകുന്നുണ്ട്.
എത്രയാണ് പലിശ?
കൂടുതൽ പലിശ എവിടെ?
ചെറിയ ബാങ്കുകളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ നേട്ടം നൽകുന്നത്500 ദിവസത്തിനടുത്ത കാലയളവിൽ തന്നെ ഉയർന്ന പലിശ ലഭ്യമാണ്. 501 ദിവസത്തെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് കേരളത്തിൽ നിന്നുള്ള ചെറു ബാങ്കായ ഇസാഫ് 8.50 ശതമാനം പലിശ നൽകുന്നുണ്ട്.
എന്തുകൊണ്ട് FD?മാസത്തിലോ മൂന്ന് മാസം കൂടുമ്പോഴോ സ്ഥിരമായ വരുമാനം ഉറപ്പ് നൽകുന്നു. തന്നെയുമല്ല ഇത്തരം നിക്ഷേപങ്ങൾക്ക് കുറഞ്ഞ റിസ്കേയുള്ളു താനും. ഓഹരി പോലെയുള്ള മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് പണമാക്കി മാറ്റാനെളുപ്പമാണെന്നുള്ള പ്രത്യേകതയുമുണ്ട്. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്.
എങ്ങനെ നിക്ഷേപിക്കണം?
പണം ഒരുമിച്ച് ഇടാതെ വിവിധ കാലയളവുകളിലായി വിഭജിച്ച് നിക്ഷേപിക്കുകയാണ് നല്ലത്. ഒപ്പം തന്നെ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റസൺസ് സേവിങ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താവുന്നതാണ്.
Content Highlight : Earn up to 8.5% Interest SAFELY? Here’s Why Seniors Are Choosing FD Again