റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വിലയിൽ വന്‍ വർധനവ്. ബോംബെ സ്റ്റോക്ക് എക്സ് ചെഞ്ചിൽ ഓഹരി വില 5% ഉയർന്ന് 354 രൂപ വരെ എത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ മാത്രം ഓഹരി വിലയിൽ 25 ശതമാനത്തിന്റെ വലിയ മുന്നേറ്റമാണ് ഉണ്ടായത്.
പുതിയ കരാർ
റെയിൽടെലിന് ലഭിച്ച 100 കോടി രൂപയുടെ പുതിയ കരാറാണ് ഈ കുതിപ്പിന് പ്രധാന കാരണം. ഖനന മേഖലയിലെ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു അത്യാധുനിക ഐടി സംവിധാനം ഒരുക്കുകയാണ് റെയിൽടെൽ ഇതിലൂടെ ചെയ്യുന്നത്. കരാർ തുക 100 കോടി രൂപയാണ്. അഞ്ച് വർഷത്തേക്കാണ് ഈ കരാർ. ഖനന മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും ട്രാക്കിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഈ ഐടി പദ്ധതി സഹായിക്കും.
Content Highlights: RailTel Corporation of India shares surged 5% to reach ₹354 after securing a ₹100 crore project for IT solutions in the mining sector. Read more about the stock's 25% rally.