കൂടിയതൊക്കെ കുറയുന്നു; ഒരു ലക്ഷത്തിലേക്ക് എത്തുമോ സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ ഇടിവ്

കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ലക്ഷത്തി അയ്യായിരം രൂപയിൽ തന്നെ നിൽക്കുകയാണ് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാമ സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. 13,155 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. 1,05,240 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 66 രൂപയാണ് കുറഞ്ഞത്. 14 ,351 രൂപയാണ് വില. പവന് 528 രൂപ കുറഞ്ഞ് 1,14,808 രൂപയാണ് വിപണിവില.

കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ലക്ഷത്തി അയ്യായിരം രൂപയിൽ തന്നെ നിൽക്കുകയാണ് സ്വർണവില. ഇതിനിടെ 27ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുകയും ഒരു ലക്ഷത്തി ആറായിരം കടക്കുകയും ചെയ്തിരുന്നു. എന്നാൽ 28ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുകയും വീണ്ടും ഒരു ലക്ഷത്തി അയ്യായിരം രൂപയിൽ എത്തിനിൽകുകയും ചെയ്തു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത് എന്നാണ് സൂചന. ആഗോളതലത്തിൽ യു.എസ് ഡോളർ ശക്തി പ്രാപിച്ചതും പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ പെട്ടെന്ന് ഇളവുകൾ വരുത്തിയേക്കില്ലെന്ന സൂചനകളും സ്വർണ്ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഒഴുക്ക് കുറച്ചു.

കൂടാതെ, അന്താരാഷ്ട്ര ബുള്ളിയൻ വിപണിയിൽ ലാഭമെടുപ്പ് (Profit-booking) ശക്തമായതും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനങ്ങളും സ്വർണവില കുറയാൻ കാരണമായി. ബോണ്ട് ഈൽഡുകൾ ഉയർന്ന നിലയിൽ തുടരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വന്ന വ്യതിയാനങ്ങളും വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കാം.

Content Highlights: Gold prices in Kerala recorded a decline today. The price of one gram of gold fell by Rs 60, reaching Rs 13,155, while one pavan dropped by Rs 480 to Rs 1,05,240. The 22 carat gold rate also decreased, with a reduction of Rs 66 per gram and Rs 528 per pavan, bringing the market price to Rs 1,14,808.

To advertise here,contact us