ആഭ്യന്തര പൊതുമേഖലാ-സ്വകാര്യ മേഖലാ കമ്പനികളില്‍ നിന്ന് വന്‍കിട ഓര്‍ഡറുകള്‍ നേടി ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ. കമ്പനിയുടെ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് വിഭാഗത്തിനാണ് ഈ നേട്ടം. മെറ്റല്‍സ്, മൈനിംഗ് മേഖലകളില്‍ എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ സേവനങ്ങള്‍ നല്‍കുന്നതിലെ തങ്ങളുടെ മുന്നേറ്റം ഈ ഓര്‍ഡറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായി കമ്പനി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദക പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് ഒരു പ്രധാന ഓര്‍ഡര്‍ ലഭിച്ചതായി L&T അറിയിച്ചിട്ടുണ്ട്. 2030ഓടെ ഇരുമ്പയിര് ഉത്പാദന ശേഷി പ്രതിവര്‍ഷം 100 മില്യണ്‍ ടണ്ണായി ഉയര്‍ത്താനുള്ള വികസന പദ്ധതിയുടെ ഭാഗമാണിത്.
ഛത്തീസ്ഗഡിലെ ഇരുമ്പയിര് പദ്ധതിക്ക് ഓര്‍ഡര്‍
എല്‍ ആന്‍ഡ് ടിയ്ക്ക് ലഭിച്ച പ്രധാന കരാറുകളില്‍ ഒന്നാണ് ഛത്തീസ്ഗഡിലെ 18 എംടിപിഎ അയണ്‍ ഓര് ഹാന്‍ഡിലിങ് പ്ലാന്റ് പദ്ധതിയ്ക്കായാണ്. ഈ പദ്ധതിയുടെ ഭാഗമായി ഡിസൈന്‍, എന്‍ജിനീയറിങ്, ഉപകരണങ്ങളുടെ സംഭരണം, ഇന്സ്റ്റലേഷന്, കമ്മീഷനിങ് എന്നിവ കമ്പനി ചെയ്യും. ഇവയ്ക്ക് പുറമേ, സ്ക്രീനിങ് പ്ലാന്റ്, സ്റ്റോക്ക് പൈല്, യാര്‍ഡ് എക്വിപ്മെന്റ്, വാഗണ്‍ ലോഡിങ് സിസ്റ്റം എന്നീ അനുബന്ധ സംവിധാനങ്ങളും എല്‍ ആന്‍ഡ് ടി നിര്‍വഹിക്കും.
പശ്ചിമ ബംഗാളിലെ ഒരു പൊതുമേഖലാ നവരത്ന കമ്പനിയുടെ സ്റ്റീല്‍ പ്ലാന്റ് വികസന പദ്ധതിക്കും എല്‍ ആന്‍ഡ് ടി കരാര്‍ നേടി. പ്ലാന്റിന്റെ ഉത്പാദന ശേഷി 2.5 MTPAല്‍ നിന്ന് 7.1 MTPA ആയി ഉയര്‍ത്താനാണ് പദ്ധതി. ഇതിനായി വിവിധ ഡിസൈന്‍ & ബില്‍ഡ്, ബാലന്‍സ് ഓഫ് പ്ലാന്റ് പാക്കേജുകള്‍ എല്‍ ആന്‍ഡ് ടി നിര്‍വഹിക്കും. ഒരു പ്രമുഖ സ്വകാര്യ മേഖലാ മെറ്റല്‍സ് കമ്പനിയില്‍ നിന്ന് സിങ്ക് പ്രോസസ്സിംഗ് പ്ലാന്റിനുള്ള EPC ഓര്‍ഡറും എല്‍ ആന്‍ഡ് ടി നേടി. ഇതില്‍, ഡിസൈന്‍, എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, ഇന്സ്റ്റലേഷന്, കമ്മീഷനിങ്, സൈറ്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടും.
Content Highlights: L&T has won multiple mega EPC orders from leading metals and mining companies, including major iron ore, steel and zinc projects across India.