കാരിക്കേച്ചര്‍ ട്രെന്‍ഡ് നിങ്ങള്‍ പരീക്ഷിച്ചിട്ടില്ലേ? എങ്ങനെയാണ് ഫോട്ടോ കാരിക്കേച്ചറാക്കുന്നതെന്ന് അറിയണോ?

ഫോട്ടോ കാരിക്കേച്ചറാക്കുന്ന ChatGPT യുടെ പുത്തന്‍ ട്രെന്‍ഡിന് പിറകെയാണ് ഇപ്പോള്‍ എല്ലാവരും

കാരിക്കേച്ചര്‍ ട്രെന്‍ഡ് നിങ്ങള്‍ പരീക്ഷിച്ചിട്ടില്ലേ? എങ്ങനെയാണ് ഫോട്ടോ കാരിക്കേച്ചറാക്കുന്നതെന്ന് അറിയണോ?
dot image

ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ പലരുടെയും പ്രൊഫൈലില്‍ വിവിധ തരത്തിലുള്ള കാരിക്കേച്ചറുകള്‍ കാണാം. ഫോട്ടോഗ്രാഫര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എഞ്ചീനിയര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ പല മേഖലകളില്‍ ജോലിചെയ്യുന്ന ആളുകള്‍ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകള്‍ ചാറ്റ്ജിപിടി വഴി നിര്‍മ്മിച്ച് എടുക്കുന്നുണ്ട്. ദിവസവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയ ട്രെന്‍ഡുകളില്‍ ഏറ്റവും പുതിയ വൈറല്‍ ട്രെന്‍ഡാണ് ഇത്. ഫില്‍റ്ററുകളോ, എഡിറ്റിംഗോ ഉപയോഗിക്കുന്നതിന് പകരം AI ഉപയോഗിച്ച് നിങ്ങളുടെ യഥാര്‍ഥ ഫോട്ടോകള്‍ ഇവിടെ കാരിക്കേച്ചറുകളായി മാറ്റാന്‍ സാധിക്കും.

caricature trend chatgpt

വളരെ എളുപ്പത്തില്‍ ഈ അടിപൊളി കാരിക്കേച്ചര്‍ നിങ്ങള്‍ക്ക് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. നല്ല ക്ലിയറായ ഒരു ഫോട്ടോയും പ്രോംപ്റ്റും (നിര്‍ദേശങ്ങള്‍) നല്‍കിയാല്‍ മാത്രം മതി. മിനിറ്റുകള്‍ക്കുളളില്‍ നിങ്ങള്‍ നല്‍കുന്ന ചിത്രം കാരിക്കേച്ചറായി ലഭിക്കും.

caricature trend chatgpt

എങ്ങനെയാണ് കാരിക്കേച്ചര്‍ നിര്‍മ്മിക്കുന്നത്

ChatGPT ഓപ്പണ്‍ ചെയ്യുക.
നിങ്ങളുടെ ഒരു അടിപൊളി ഫോട്ടോ അപ്ലോഡ് ചെയ്യുക.
എന്നിട്ട് ഈ പ്രോംപ്റ്റ് കൊടുക്കുക: 'Create a caricature of me and my job based on everything you know about me.' ഇതിനോടൊപ്പം നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിവരങ്ങള്‍ കൂടി നല്‍കാനുണ്ടെങ്കില്‍ അതും ചേര്‍ക്കാവുന്നതാണ്. അതായത് ആവശ്യമുള്ള ആര്‍ട്ട് ശൈലി, തൊഴില്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവയും പ്രോംപ്റ്റില്‍ ഉള്‍പ്പെടുത്താം. ഇതനുസരിച്ച് ChatGptനിങ്ങള്‍ക്ക് കാരിക്കേച്ചര്‍ നിര്‍മ്മിച്ച് തരും. മാറ്റങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെടാവുന്നതാണ്.

Content Highlights :Try ChatGPT's new trend of turning photos into caricatures. Here's the prompt for it





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image