പുതിയ മാറ്റങ്ങൾ, കൂടുതൽ സ്റ്റോറുകൾ; വിപണി കീഴടക്കാനൊരുങ്ങി ആപ്പിൾ; ഇക്കുറിയും ഞെട്ടിക്കുമോ?

ഇന്ത്യൻ വിപണിയിൽ ഐഫോണിന്റെ വിൽപന കുതിച്ചുയർന്നതോടെ പുതിയ മാറ്റങ്ങളുമായി ഉപയോക്താക്കളെ ഞെട്ടിക്കാനൊരുങ്ങുകയാണ് ആപ്പിൾ

പുതിയ മാറ്റങ്ങൾ, കൂടുതൽ സ്റ്റോറുകൾ; വിപണി കീഴടക്കാനൊരുങ്ങി ആപ്പിൾ; ഇക്കുറിയും ഞെട്ടിക്കുമോ?
dot image

ഡീപ്സീക്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ അതിപ്രസരം തുടരുന്നതിനിടെ പുത്തൻ മാറ്റവുമായി ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങുകയാണ് ആപ്പിൾ. ഇന്ത്യൻ വിപണിയിൽ ഐഫോണിന്റെ വിൽപന കുതിച്ചുയർന്നതോടെ ആപ്പിൾ ഇന്റലിജൻസ് സംവിധാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ആപ്പിൾ സിഇഒ ടിം കുക്കിന്റെ നീക്കം. മറ്റ് ഭാഷകൾക്കൊപ്പം പ്രാദേശികവത്ക്കരിച്ച ഇം​ഗ്ലീഷിൽ ഇനി മുതൽ ഇന്ത്യയിലും ആപ്പിൾ ഇന്റലിജൻസ് സംവിധാനങ്ങൾ ലഭ്യമാകും.

'ആപ്പിൾ ഇന്റലിജൻസ് കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്. ആപ്പിൾ ഇന്റലിജൻസ് സംവിധാനങ്ങൾ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചു​ഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് എന്നീ ഭാഷകൾക്കൊപ്പം സിം​ഗപ്പൂർ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാക്കും', കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കുകൾ വിശകലനം ചെയ്തുകൊണ്ട് ടിം കുക്ക് വ്യക്തമാക്കി. ഇതോടെ ഇന്ത്യയിലെ ഐഫോൺ, മാക്, ഐപാഡ് എന്നിവ ഉപയോ​ഗിക്കുന്നവർക്കും എഐ ടൂളുകളായ റൈറ്റിം​ഗ് ടൂൾസ്, സ്മാർട് റിപ്ലൈ, ചാറ്റ് ജിപിടി ഇന്റ​ഗ്രേഷൻ എന്നിവ ലഭ്യമാകും.

ചർച്ചയ്ക്കിടെ ഇന്ത്യയിലെ കുത്തനെയുയർന്ന ആപ്പിൾ വിപണിയെ കുറിച്ചും ടിം പരാമർശിച്ചു. വിപണിയിൽ ആപ്പിൾ ​ഗാഡ്ജറ്റുകളുടെ ഉയർന്ന ഡിമാൻഡ് പരി​ഗണിച്ച് കൂടുതൽ ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

ആപ്പിൾ ഇന്റലിജൻസ് എന്ന് വരും..?

ഏപ്രിലോടെ ഇന്ത്യയിൽ ആപ്പിൾ ഇന്റലിജൻസ് സംവിധാനങ്ങൾ എത്തിക്കാനാണ് ടിം കുക്കിന്റെ നീക്കം. ആപ്പിൾ ഇന്റലിജൻസ് ഇന്ത്യയിലെത്തുന്നതോടെ സ്മാർട്ട് ഫോൺ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളിലേക്കാണ് ടെക്ക് ലോകം ഉറ്റുനോക്കുന്നത്.

ഏതൊക്കെ ഡിവൈസുകളിൽ ആപ്പിൾ ഇന്റലിജൻസ് ലഭ്യമാകും?

ഐഒഎസ് 18.1, ഐപാഡ് ഒഎസ് 18.1, മാക് ഒഎസ് സിക്കോയ 15.1 എന്നിവയോ ഇവയ്ക്ക് ശേഷം പുറത്തിറങ്ങിയതോ ആയ സോഫ്റ്റ് വെയർ സപ്പോർട്ട് ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ആപ്പിളിന്റെ പുതിയ എഐ ഫീച്ചറുകൾ ലഭ്യമായിരിക്കും. ഐഫോൺ 16 സീരീസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയിലും ഈ ഫീച്ചർ ലഭ്യമായിരിക്കും.

എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

നിങ്ങളുടെ ആപ്പിൾ ഡിവൈസ് മേൽപറഞ്ഞ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവയാണോ? എങ്കിൽ ആപ്പിൾ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോ​ഗിക്കാൻ നിങ്ങൾക്കും സാധിക്കും. ഈ സംവിധാനങ്ങൾ ആക്ടിവേറ്റ് ചെയ്യാൻ നിങ്ങളുടെ ആപ്പിൾ ഡിവൈസിനെ അപ്ഡേറ്റ് ചെയ്യുക. ആപ്പിൾ ഇന്റലിജൻസ് സംവിധാനം സപ്പോർട്ട് ചെയ്യുന്ന മുൻ സോഫ്റ്റ് വെയറാണ് നിങ്ങൾ ഉപയോ​ഗിക്കുന്നതെങ്കിൽ സെറ്റിം​ഗ്സ് > ജനറൽ > ലാം​ഗ്വേജ് ആൻഡ് റീജിയൺ സെലക്ട് ചെയ്യുക. ശേഷം ഇം​ഗ്ലീഷ് (ഇന്ത്യ) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിന് ശേഷം ആപ്പിൾ ഇന്റലിജൻസ് & സിരി എന്ന ഓപ്ഷനിലും ഭാഷ മാറ്റേണ്ടതാണ്.

Content Highlight: Tim cook to bring Apple Intelligence to India, More shops to open

dot image
To advertise here,contact us
dot image