ദുബായ് എയര്‍ഷോയ്ക്കിടെ അപകടം; ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു; പൈലറ്റിന് ഗുരുതര പരിക്ക്

വ്യോമാഭ്യാസത്തിനിടെയാണ് തകര്‍ന്നുവീണത്

ദുബായ് എയര്‍ഷോയ്ക്കിടെ  അപകടം; ഇന്ത്യന്‍  യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു; പൈലറ്റിന് ഗുരുതര പരിക്ക്
dot image

ന്യൂഡൽഹി: ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു. വ്യോമാഭ്യാസത്തിനിടെയാണ് തകര്‍ന്നുവീണത്. പൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചകഴിഞ്ഞ് 2.10 ഓടെയായിരുന്നു അപകടം. പിന്നാലെ അപകടസ്ഥലത്ത് കനത്ത പുക ഉയർന്നു. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവരേണ്ടതുണ്ട്. നിലവിൽ എയർഷോ നിർത്തിവെച്ചിട്ടുണ്ട്.

2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ വെച്ച് ഒരു തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണിരുന്നു. 2001 ലെ ആദ്യ പരീക്ഷണ പറക്കലിനുശേഷം വിമാനത്തിന്റെ 23 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ അപകടമായിരുന്നു ഇത്. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടിരുന്നു.

Conten Highlights: Tejas Fighter Crashes At Dubai Air Show

dot image
To advertise here,contact us
dot image