
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫാസില്‍, സിബി മലയില്‍, സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈ എത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് എന്നിവയാണ് അദ്ദേഹം പ്രവര്‍ത്തിച്ച സിനിമകളില്‍ ചിലത്. സംസ്‌കാരം മലേഷ്യയില്‍.
Content Highlights: Stunt Master Malaysia Bhaskar passed away