തലതാഴ്ത്തി ആരാധകരെ കൈവീശികാണിച്ച് മടക്കം; ഇത് കോഹ്‌ലിയുടെ വിരമിക്കല്‍ സൂചനയോ? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കോഹ്‌ലിയുടെ ഈ പ്രവൃത്തി പല ഊഹാപോഹങ്ങൾക്കും വഴിവച്ചു

തലതാഴ്ത്തി ആരാധകരെ കൈവീശികാണിച്ച് മടക്കം; ഇത് കോഹ്‌ലിയുടെ വിരമിക്കല്‍ സൂചനയോ? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
dot image

ഓസ്‌ട്രേലിയയ്‌ക്കെതിരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. തുടർച്ചയായ രണ്ടാം ഏകദിനത്തിലും കോഹ്‌ലി പൂജ്യത്തിന് പുറത്തായി. അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തിൽ വെറും നാല് പന്തുകൾ നേരിട്ട കോഹ്‌ലിയെ സേവ്യർ ബാർട്ട്ലെറ്റ് എൽ ബി ഡബ്ള്യുവിൽ കുരുക്കുകയായിരുന്നു. പെർത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ എട്ട് പന്തുകൾ നേരിട്ട താരം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കോണോളിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

ഏകദിന കരിയറില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്താകുന്നത്. പുറത്തായതിന് ശേഷം തലകുനിച്ച് മടങ്ങുകയായിരുന്ന കോഹ്‌ലിയെ ഹർഷാരവത്തോടെയാണ് അഡ്ലെയ്ഡ് ഓവലിൽ തിങ്ങിനിറഞ്ഞിരുന്ന ആരാധകർ യാത്രയാക്കിയത്. ഇതോടെ കയ്യിലെ ഗ്ലൗസ് ഉയർത്തി കാണിച്ച് കാണികളെ അഭിവാദ്യം ചെയ്ത ശേഷമാണ് കോഹ്‌ലി മടങ്ങിയത്.

കോഹ്‌ലിയുടെ ഈ പ്രവൃത്തി പല ഊഹാപോഹങ്ങൾക്കും വഴിവച്ചു. ഇത് താരത്തിന്റെ വിരമിക്കല്‍ സൂചനയാണോയെന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകർ ഉയർത്തുന്ന സംശയം. പൂജ്യത്തിന് പുറത്താകുന്ന ഒരു ബാറ്റര്‍ ആരാധകരെ നോക്കി കൈവീശി കാണിക്കുന്ന പതിവില്ല. തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടിലെ അവസാന മത്സരത്തിന് ശേഷം മടങ്ങുന്നതു കൊണ്ടാകാം കോഹ്‌ലി ഇങ്ങനെ ചെയ്തതെന്നും അതല്ല ഒരുപക്ഷേ ക്രിക്കറ്റിൽനിന്ന് തന്നെയുള്ള താരത്തിന്റെ വിടവാങ്ങലാവാം ഇതെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

Content Highlights: Virat Kohli's Gesture For Crowd After Consecutive Ducks Triggers Retirement Chatter

dot image
To advertise here,contact us
dot image