
കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം ഒട്ടേറെ പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽ ഹാസൻ. തന്റെ ഹൃദയം പിടയുന്നു എന്നും കരൂരിൽ നിന്നുള്ള വാർത്ത ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നു എന്നും കമൽ ഹാസൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.
'എന്റെ ഹൃദയം പിടയുന്നു. കരൂരിൽ നിന്നുള്ള വാർത്ത ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നു. ജനത്തിരക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്താൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഉചിതമായ ചികിത്സയും ബാധിതർക്ക് അർഹമായ ആശ്വാസവും ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ഞാൻ അഭ്യർത്ഥിക്കുന്നു', കമൽ ഹാസന്റെ വാക്കുകൾ.
நெஞ்சு பதைக்கிறது. கரூரிலிருந்து வரும் செய்திகள் பேரதிர்ச்சியையும் வேதனையையும் அளிக்கின்றன. கூட்ட நெரிசலில் சிக்கி உயிரிழந்த அப்பாவி மக்களுக்கு என் ஆழ்ந்த இரங்கலைத் தெரிவிக்கவும் வார்த்தைகளின்றித் திகைக்கிறேன்.
— Kamal Haasan (@ikamalhaasan) September 27, 2025
நெரிசலிலிருந்து மீட்கப்பட்டவர்களுக்கு உரிய சிகிச்சையும்,…
റാലിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: The news coming from Karur brings shock and sorrow says kamal haasan